കൊച്ചി: ഓണ്‍ലൈന്‍ വായ്പാത്തട്ടിപ്പിന് പിന്നില്‍ ചൈനക്കാര്‍ അടക്കം വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിന്റെ കണ്ടെത്തല്‍. ഓണ്‍ലൈന്‍ വായ്പാത്തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഒരു കോടി നാല്‍പ്പത്
ലക്ഷം ഇടപാടുകളിലൂടെ ഇരുപത്തൊന്നായിരം കോടി രൂപയുടെ വായ്പ ഓണ്‍ലൈന്‍ ആപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ചൈനക്കാരാണ് തട്ടിപ്പിന് പിന്നിലെ പ്രധാന കണ്ണികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീ അടക്കം അഞ്ച് ചൈനക്കാര്‍ ഇതുവരെ പിടിയിലായിട്ടുണ്ട്. പണമിടപാടിനു പുറമേ ബിറ്റ്‌കോയിന്‍ ഇടപാടും നടന്നിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടെയാണ് അധികം ഇടപാടുകള്‍ നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.