പോളിസി പണയപ്പെടുത്തി വായ്പയെടുക്കാം

insurance

കെ.അരവിന്ദ്

ബാങ്കുകള്‍ പേഴ്‌സണല്‍ ലോണ്‍ നല്‍കുന്നത് പ്രത്യേകിച്ച് യാതൊരു ഈടുമില്ലാതെയാണ്. അതുകൊണ്ടുതന്നെ അരക്ഷിത സ്വഭാവമുള്ള ഇത്തരം വായ്പകളുടെ പലിശനിരക്ക് വളരെ ഉയര്‍ന്നതാണ്. അതേസമയം എല്‍ഐസി ഉള്‍പ്പെടെയുള്ള ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പേഴ്‌സണല്‍ ലോണ്‍ നല്‍കുന്നത് ഇന്‍ഷുറന്‍സ് പോളിസികളുടെ സറണ്ടര്‍ വാല്യുവിന്റെ നിശ്ചിത ശതമാനം എന്ന നിലയിലാണ്.

സുരക്ഷിത സ്വഭാവമുള്ള ഇത്തരം വായ്പകളുടെ പലിശനിരക്ക് ബാങ്കുകളുടെ പേഴ്‌സണല്‍ ലോണുകളുടെയും ഇന്‍ഷുറന്‍സ് പോളിസികളുടെ ഈടിന്മേല്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പകളുടെയും പലിശനിരക്കിനേക്കാള്‍ താഴ്ന്നതാണ്. പേഴ്‌സണല്‍ ലോണ്‍ നല്‍കുന്നതില്‍ എല്‍ഐസി ബാങ്കുകള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ കാരണവും ഇതുതന്നെ.

Also read:  ദുരിതാശ്വാസത്തിന്‌ നല്‍കിയ സംഭാവനയ്‌ക്ക്‌ നികുതി ഇളവ്

എന്‍ഡോവ്‌മെന്റ് പോളിസികളുടെയും മണിബാക്ക് പോളിസികളുടെയും ഉടമകള്‍ക്കു മാത്രമാണ് വായ്പ നല്‍കുന്നത്. സറണ്ടര്‍ മൂല്യമില്ലാത്ത ടേം പോളിസികളുടെയോ ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ക്ക് അനുസൃതമായി നിക്ഷേപമൂല്യത്തില്‍ വ്യതിയാനങ്ങളുണ്ടാകുന്ന യുലിപുകളുടെയോ ഈടിന്മേല്‍ വായ്പ നല്‍കാറില്ല.

പോളിസി എടുത്ത് നിശ്ചിത വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമേ വായ്പ ലഭ്യമാകുകയുള്ളൂ. പോളിസി കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് നിര്‍ത്തലാക്കുകയാണെങ്കില്‍ പോളിസി ഉടമക്ക് ലഭിക്കുന്ന തുകയുടെ അഥവാ സറണ്ടര്‍ വാല്യുവിന്റെ 85-90 ശതമാനമാണ് വായ്പയായി ലഭിക്കുക.

എല്‍ഐസി വായ്പാ തുകയും പലിശ യും അടയ്ക്കുന്നതില്‍ അയവേറിയ വ്യവസ്ഥകളാണ് രൂപപ്പെടുത്തിയിട്ടുള്ളത്. വായ്പാ തുക പോളിസി കാലയളവിന്റെ അവസാനം ലഭിക്കുന്ന തുകയില്‍ നിന്നും കിഴിക്കുന്ന രീ തിയില്‍ എല്ലാ വര്‍ഷവും പലിശ മാത്രം തിരിച്ചടക്കുന്ന രീതി പോളിസി ഉടമകള്‍ക്ക് അനുവര്‍ത്തിക്കാവുന്നതാണ്. അതേസമയം ബാങ്കുകളില്‍ നിന്നാണ് ഇത്തരം വായ്പയെടുക്കുന്നതെങ്കില്‍ പലിശനിരക്കും തിരിച്ചടവ് ചട്ടങ്ങളും ഓരോ ബാങ്കിനും അനുസരിച്ച് വ്യത്യസ്തമാണ്. വായ്പാ തുക തിരിച്ചടക്കാതെ അത് സെറ്റില്‍മെന്റ് തുകയില്‍ നിന്നും കിഴിക്കുന്ന രീതി പോളിസി ഉടമകള്‍ക്ക് ഏറെ ഗുണകരമാണ്. അടിയന്തിര ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് പോളിസി ഉടമകള്‍ക്ക് സ്വീകരിക്കാവുന്ന മാര്‍ഗമാണ് ഇത്തരം വായ്പ.

Also read:  പണം നഷ്‌ടപ്പെട്ടാലും ഇന്‍ഷുറന്‍സ്‌

കുറഞ്ഞ നടപടിക്രമങ്ങള്‍ മാത്രം പാലിച്ചുകൊണ്ട് വളരെ എളുപ്പത്തിലും വേഗത്തിലും ലഭ്യമാകുന്നുവെന്നതാണ് ഇത്തരം വായ്പകളുടെ മേന്മ. വായ്പ നിഷേധിക്കപ്പെടുന്ന പ്രശ്‌നവുമില്ല. ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞ, വായ്പാ യോഗ്യതയില്‍ പിന്നോക്കം നില്‍ക്കുന്ന വ്യക്തികള്‍ക്ക് ആശ്രയിക്കാവുന്ന വായ്പാ മാര്‍ഗമാണ് ഇത്.

Also read:  ഭവന, വാഹന വായ്പകള്‍ ചെലവേറിയതാകും ; റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് ഉയര്‍ത്തി

അതേസമയം, വായ്പാ തുക ഉടന്‍ തിരിച്ചടക്കുന്നില്ലെങ്കില്‍ ക്ലെയിം ഘട്ടത്തില്‍ നോമിനികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഗുണം പൂര്‍ണമായി കിട്ടില്ലെന്നത് പോളിസി ഉടമകള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേഴ്‌സണല്‍ ലോണ്‍ നല്‍കുന്ന സ്ഥാപനങ്ങളിലൊന്നാണ് എല്‍ഐസി. രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായ മേഖലയുടെയും അനുബന്ധിത ധനകാര്യ ബിസിനസിന്റെയും വലിപ്പം എത്രത്തോളമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

നൂതന സാമ്പത്തിക ശാക്തീകരണ സംരംഭവുമായി ഐബിഎംസി യുഎഇ

സ്വകാര്യ മേഖലയുടെ മുന്‍കയ്യിലുള്ള സംരംഭം ആഗോള സാമ്പത്തിക ശാക്തീകരണത്തിനും പ്രൊജക്റ്റുകള്‍ക്കും വ്യാപാരത്തിനും പിന്തുണയാകുന്നു. ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും.   അബുദാബി: ധന സേവന കണ്‍സള്‍ട്ടന്‍സി, ഇമാര്‍ക്കറ്റ് പ്‌ളേസ്

Read More »

ചൊവ്വാഴ്ച മുതല്‍ 2000 രൂപ നോട്ടുകള്‍ മാറാം ; പ്രത്യേക ഫോമും തിരിച്ചറിയല്‍ രേഖയും വേണ്ടെന്ന് എസ്ബിഐ

2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേ ഖല ബാങ്ക് എസ്ബിഐ. നോട്ടുമാറാന്‍ ശാഖയില്‍ വരുമ്പോള്‍ ഉപഭോക്താവ് തിരിച്ചറി യല്‍ രേഖ നല്‍കേണ്ടതും ഇല്ല. ഫോം പൂരിപ്പിച്ചത് നല്‍കാതെ ഒരേ സമയം

Read More »

മണപ്പുറം ഫിനാന്‍സിന് 1500.17 കോടി രൂപയുടെ അറ്റാദായം

നാലാം പാദത്തില്‍ 415.29 കോടി രൂപ അറ്റാദായം, 59 % വര്‍ധന ഓഹരി ഒന്നിന് 0 .75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു കമ്പനിയുടെ ആസ്തി മൂല്യം 17.2 ശതമാനമുയര്‍ന്നു 35,452 കോടി

Read More »

കച്ചവടക്കാര്‍ക്കായി ആക്സിസ് ബാങ്ക് ‘ഡിജിറ്റല്‍ ദൂക്കാന്‍’

ഡിജിറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കല്‍, ഇന്‍വെന്ററി മാനേജ്മെന്റ്, ബില്ലിങ് തുട ങ്ങി നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. കച്ചവടക്കാര്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കാനും ബിസിനസ് വര്‍ധിപ്പിക്കാനും ഈ ആപ്പില്‍ അവസരമുണ്ട്. കൊച്ചി: കച്ചവടക്കാര്‍ക്ക് സമഗ്ര ഡിജിറ്റല്‍

Read More »

തൃശൂരിലെ ഇന്‍കര്‍ റോബോട്ടിക്സ് 1.2 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടി

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴില്‍ 2018 ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി റോബോട്ടിക്സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എജ്യുക്കേഷന്‍ എന്നീ മേഖലകളിലാണ് ശ്രദ്ധയൂന്നുന്നത് കൊച്ചി: തൃശൂര്‍ ആസഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി ഇന്‍കര്‍ റോബോട്ടിക്സ് പ്രാരംഭഘട്ട

Read More »

ഭവന വായ്പ പ്രോസസ്സിംഗ് ചാര്‍ജുകളില്‍ 100 ശതമാനം ഇളവ്; എംഎസ്എംഇ ലോണുകളുടെ പ്രോസസ്സിംഗ് ചാര്‍ജുകളിലും ഇളവ്

പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിന് പുറമേ, ഭവനവായ്പകളുടെ പ്രോസസ്സിംഗ് ചാര്‍ജുക ളില്‍ 100% ഇളവും എം.എസ്.എം.ഇ. വായ്പകളില്‍ 50% പ്രോസസ്സിംഗ് ചാര്‍ജുകളും ബാ ങ്ക് വാഗ്ദാനം ചെയ്യുന്നു. പ്രതിവര്‍ഷം 8.50%* മുതല്‍ ആരംഭിക്കുന്ന പുതിയ ഭവന

Read More »

നിക്ഷേപത്തട്ടിപ്പ് ; പൊതുജനങ്ങള്‍ക്കു നേരിട്ടു പരാതി നല്‍കാം

സെബി, ഐ.ആര്‍.ഡി.എ.ഐ, പി.എഫ്.ആര്‍.ഡി.എ, ഇ.പി.എഫ്.ഒ,റിസര്‍വ് ബാങ്ക്, കേന്ദ്ര സഹകരണ രജിസ്ട്രാര്‍, നാഷണല്‍ ഹൗസിങ് ബാങ്ക് എന്നിവയുടെ നിയന്ത്രണ ങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായുള്ള നിക്ഷേപ പദ്ധതികളിലും കേന്ദ്ര, സം സ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പദ്ധതികളിലും

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »