കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് നാഷനൽ സെക്യൂരിറ്റി ബ്യൂറോ പ്രസിഡൻറ് ശൈഖ് താമിർ അൽ അലി അസ്സബാഹിനെ സന്ദർശിച്ചു. ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച വിഷയങ്ങളായിരുന്നു ചർച്ചയില്‍ മുഖ്യ അജണ്ട.
Also read: ബഹ്റൈനിൽ താമസക്കാർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്; പദ്ധതി ഈ വർഷം അവസാനം മുതൽ പ്രാബല്യത്തിൽ
ഉഭയകക്ഷി ബന്ധത്തിലെ നിലവിലെ അവസ്ഥകൾ, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ സംഭവവികാസങ്ങള്‍ തുടങ്ങി പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. കോവിഡ് പ്രതിസന്ധി യോജിച്ച് കൈകാര്യം ചെയ്യുന്നതിനാവശ്യമായ നടപടികളും ചര്‍ച്ചാ വിഷയമായിരുന്നു.













