Web Desk
ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ചു പൈസയും ഡീസലിന് 13 പൈസയുമാണ് കൂട്ടിയത്.ഇതോടെ ഒരു ലിറ്റര്‍ പെട്രോള്‍ വില 80.43 രൂപയും ഡീസല്‍ വില 80.53 രൂപയുമായി. 22 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 10.45 രൂപയാണ്. ഡീസലിന് 9.23 രൂപയും ഇത്രയും ദിവസത്തിനിടെ വര്‍ധിച്ചു. കഴിഞ്ഞ 23 ദിവസത്തിനിടെ ഇന്നലെ മാത്രമാണ് വര്‍ധനയില്ലാത്തത്.
വില വര്‍ധനയ്‌ക്കെതിരെ ഇന്ന് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്തുന്നുണ്ട്.











