കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്നു 3 പേര്‍ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 468 ആയി. 651 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 425 പേര്‍ സ്വദേശികളാണ്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 69425 ആയി. ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ മേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഇപ്രകാരമാണു. ഫര്‍വ്വാനിയ 137 ,അഹമദി 219 ,ഹവല്ലി 79 , കേപിറ്റല്‍ 84 , ജഹറ132 .ഇന്ന് 580 പേരാണു രോഗ മുക്തരായത് .
تعلن #وزارة_الصحة عن تأكيد إصابة 651 حالة جديدة، وتسجيل 580 حالة شفاء، و 3 حالات وفاة جديدة بـ #فيروس_كورونا_المستجدّ COVID-19 ، ليصبح إجمالي عدد الحالات 69,425 حالة pic.twitter.com/kW5yz3YNeV
— وزارة الصحة (@KUWAIT_MOH) August 5, 2020
ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 60906 ആയി. ആകെ 8051 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.ഇവരില്‍ 128 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണു.കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4550 പേര്‍ക്കാണു കൊറോണ വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 518601 ആയി.