Web Desk
തിരുവനന്തപുരം∙ അഡ്മിനിസ്ട്രേഷൻ ഐജി പി.വിജയനെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. അഡ്മിനിസ്ട്രേഷൻ ഐജിയുടെ എക്സ് കേഡർ പോസ്റ്റ് സർക്കാർ റദ്ദാക്കി.
സോഷ്യൽ പൊലീസിങ്, ട്രാഫിക് ഐജി ഗോകുലത്ത് ലക്ഷ്മണിനെ ട്രാഫിക്, റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഐജിയായി നിയമിച്ചു. സോഷ്യൽ പൊലീസിങ്ങിന്‍റെ അഡീഷനൽ ചുമതലയുമുണ്ടാകും. ഹെഡ് ക്വാർട്ടേഴ്സ് ഡിഐജി സി.എച്ച്. നാഗരാജുവിനെ അഡ്മിനിസ്ട്രേഷൻ ഡിഐജിയായി നിയമിച്ചു. സെക്യൂരിറ്റി ഡിഐജി എ. അക്ബറിനെ ഇന്‍റെലിജൻസ് വിഭാഗം ഡിഐജിയാക്കി. സെക്യൂരിറ്റി ഡിഐജിയുടെ അധിക ചുമതലയും നൽകി.