കര്‍ഷക സമരത്തെ അനുകൂലിച്ച തമിഴ് നടന്‍ കാര്‍ത്തിക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. കാര്‍ത്തിയുടെ ട്വീറ്റ് വാര്‍ത്തയായതിന്റെ സക്രീന്‍ ഷോട്ട് ഫേസ് ബുക്കില്‍ പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞു നേക്കുമ്പോള്‍ ഇത്തരം ആണ്‍കുട്ടികള്‍ക്കൊപ്പം തിരശ്ശീല പങ്കിട്ടെന്ന് പറയുന്നതാണ് തനിക്ക് ലഭിക്കുന്ന ദേശീയ പുരസ്‌കാരം എന്ന് ഹരീഷ് പേരടി തന്റെ ഫേസ് ബുക്കില്‍ കുറിച്ചു.
https://www.facebook.com/hareesh.peradi.98/posts/881785142361836
പോസ്റ്റിന്റെ പൂര്‍ണരൂപം
അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇത്തരം ആണ്‍കുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ പുരസ്‌ക്കാരം…ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല..ഇനിയുള്ള കാലം നമുക്ക് കാര്‍ത്തിയെ പോലെയുള്ള ധീരന്‍മാരെ പറ്റി മാത്രം സംസാരിക്കാം…
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷക സമരം ഇന്ന് പത്താം ദിവസം പിന്നിടുകയാണ്. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വ്യാഴാഴ്ചയാണ് കാര്‍ത്തി രംഗത്തെത്തിയത്. കടുത്ത തണുപ്പിലും കോവിഡ് ഭീതിയിലും ഒരാഴ്ചയായി തലസ്ഥാനത്തെ തെരുവില്‍ കര്‍ഷകര്‍ ഇരിക്കുന്നുവെങ്കില്‍ അത് ഒരൊറ്റ വികാരത്തിന് പുറത്ത് മാത്രമാണെന്ന് കാര്‍ത്തി ട്വീറ്റ് ചെയ്തിരുന്നു.
Let’s not forget our farmers!#FarmersProtest pic.twitter.com/m5sqnkf9HD
— Karthi (@Karthi_Offl) December 3, 2020
ജലക്ഷാമം, പ്രകൃതി ദുരന്തം എന്നിവ കാരണം കര്‍ഷകര്‍ വലിയ പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്. വിളകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല, അത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു എന്നും കാര്‍ത്തി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.











