കേരളത്തില്‍ സമൂഹവ്യാനം ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഐസിഎംആര്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും അത് ലഭിച്ചാല്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിൽ പരിശോധന നടക്കുകയാണെന്നും ഇത്തരം കേസുകൾ അധികമായി ഉണ്ടാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. പുറത്തുവന്ന ഐസിഎംആർ പഠനം രാജ്യം മുഴുവനായുള്ള റിപ്പോര്‍ട്ടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കോവിഡ് കേസുകളിലുണ്ടായ വർധന പ്രതീക്ഷിച്ചതാണെന്നും രോഗം റിപ്പോർട്ട് ചെയ്യുന്നതിലധികവും പുറത്ത് നിന്ന് വന്നവരിലാണെന്നും അരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 10 മുതല്‍ 11 ശതമാനം വരെയാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ റിപ്പോർട്ട് ചെയ്തത്. നിലവില്‍ സമൂഹവ്യാപനം ഇല്ലെന്ന് ആവര്‍ത്തിച്ച മന്ത്രി അതിന് ഇടവരുത്തരുതെന്നും രാഗം പകരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചാൽ ഭയാനകമായ അവസ്ഥ ഒഴിവാക്കാനാകുമെന്നും മുന്നറിയിപ്പ് നൽകി.