ഈ വർഷത്തെ ഹജ്ജ് ജൂലൈ 29 ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
തീർഥാടകർ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയതിനുശേഷം രണ്ടാമത്തെ ഘട്ട ക്വാറന്‍റൈനിലേക്കും കടക്കേണ്ടതുണ്ടെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കർശന നിയന്ത്രണങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.
വിശുദ്ധ നഗരമായ മക്കയെ കേന്ദ്രീകരിച്ച് നിരവധി ദിവസങ്ങളിൽ നടക്കുന്ന കർമ്മത്തിൽ ലോകമെമ്പാടുമുള്ള 25 ദശലക്ഷം ആളുകൾ സാധാരണയായി പങ്കെടുക്കാറുണ്ട്. എന്നാൽ കോവിഡ് -19 സാഹചര്യത്തിൽ ഇത്തവണ ഹജ്ജിനു വിദേശ തീർത്ഥാടകർ ഇല്ല. നിലവിൽ സൗദിയിൽ താമസിക്കുന്ന 160 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരെയയാണ് ഈ കൊല്ലം ഹജ്ജ് നിർവഹിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. സാമൂഹിക അകലം ഉൾപ്പെടെയുള്ള കാര്യങ്ങൾ പാലിക്കുന്നതിനായി തീർഥാടനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ഇത്തവണ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്.
ഈ വർഷത്തെ ഹജ്ജ് കർശനമായ ശുചിത്വ പ്രോട്ടോക്കോളുകൾ പ്രകാരം നടക്കും, 65 വയസ്സിന് താഴെയുള്ള തീർഥാടകർക്ക് പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട് . സൗദി തീര്‍ഥാടകരിലെ 30 ശതമാനം കൊവിഡ് മുക്തരായ ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമായിരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹജ്ജ് ആചാരത്തിലെ പ്രധാന ചടങ്ങായ അറഫ പർവതത്തിലെ തീർഥാടകരുടെ ചടങ്ങ് പൂർത്തീകരിക്കൽ സംബന്ധിച്ചുള്ള നിലപാട് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക സൗദി പ്രസ് ഏജൻസി സുപ്രീം കോടതിയെ ഉദ്ധരിച്ച് അറിയിച്ചു. ഇസ്ലാമിക ചാന്ദ്ര കലണ്ടറിന് അനുസൃതമായി ചന്ദ്രന്റെ സ്ഥാനം അനുസരിച്ചാണ് ഹജിന്റെ സമയം നിർണ്ണയിക്കുന്നത്













