English हिंदी

Blog

niramala seetharaman

Web Desk

സ്വദേശത്ത് തിരിച്ചെത്തിയ എല്ലാം അതിഥി തൊഴിലാളികൾക്കും ജോലി നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അതിഥി തൊഴിലാളികൾക്കായുള്ള ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ പദ്ധതി വിശദീകരിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിലായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.

രാജ്യത്തെ 116 ജില്ലകളിലായി 50,000 കോടി രൂപയുടെ 25 കേന്ദ്രപദ്ധതികളിലൂടെയാണ് ജോലി നൽകുന്നത്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. 25,000ത്തിലധികം അതിഥി തൊഴിലാളികൾ തിരിച്ചെത്തിയ ജില്ലകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

Also read:  ലോക് ഡൗണിൽ കൂടുൽ ഇളവുകൾ

ഏകദേശം 67 ലക്ഷം അതിഥി തൊഴിലാളികൾക്കു പ്രയോജനം ലഭിക്കും. ഇതുവരെ നാട്ടിൽ തിരിച്ചെത്തിയതിന്റെ മൂന്നിൽ രണ്ടു പേർ വരും ഇത്. ഗ്രാമീണ റോഡ് നിർമാണം ഉൾപ്പെടെ 25 ജോലികളിൽ ഇവരെ ഉൾപ്പെടുത്തും. തൊഴിലാളികളെ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കും. ഒരു വർഷം 125 ദിവസം ജോലി ഉറപ്പാക്കും. ഗരീബ് കല്യാൺ റോസ്ഗർ അഭിയാന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 20ന് ബിഹാറിലെ ഖഗാരിയ ജില്ലയിൽ നിർവ്വഹിക്കും.