റിയാദ്: കൊവിഡ് കാലത്തേക്ക് പ്രത്യേകമായി തയ്യാറാക്കിയ ‘തവക്കല്‍ന’ ആപ് സൗദി ജീവിതത്തിന്റെ ഭാഗമാകും. കൊവിഡാനന്തരവും ആപ് നിര്‍ബന്ധമായി വരുമെന്ന് തവക്കല്‍ന സിഇഒ വ്യക്തമാക്കി്. അല്‍ ഇഖ്ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”തവക്കല്‍ന” ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം കൊവിഡ് പ്രതിസന്ധിക്ക് ശേഷവും തുടരും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ആപ്ലിക്കേഷന്‍ സമഗ്രമാണെന്നും സ്വദേശിക്കും വിദേശിക്കും സന്ദര്‍ശകനും അവരുടെ ദൈനംദിന ജോലികള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ എല്ലാ സേവനങ്ങളും അതില്‍ ഉള്‍ക്കൊള്ളിക്കുമെന്നും ‘തവക്കല്‍ന’ ആപ് സിസ്റ്റം സിഇഒ എഞ്ചിനീയര്‍ അബ്ദുള്ളാഹ് അല്‍ ഈസ പറഞ്ഞു.
കൊവിഡ് കാലത്താണ് ‘തവക്കല്‍ന’ ആപ് പുറത്തിറക്കിയത്. ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന ആപ് ഇല്ലാതെ ഇപ്പോള്‍ സൗദിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മാളുകള്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രവേശനം സാധ്യമല്ല. ഒമ്പത് മാസം കൊണ്ട് ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 1.7 കോടി ആയി ഉയര്‍ന്നിട്ടുണ്ട്.