Web Desk
കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുരുവായൂര്‍ കെഎസ്ആർടി.സി ഡിപ്പോ അടച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡിപ്പോ അടച്ചതോടെ ഗുരുവായൂരിൽ നിന്നുള്ള നിന്നുള്ള ഏഴ് സര്‍വീസുകള്‍ റദ്ദാക്കി.
ഗുരുവായൂര്‍- കാഞ്ഞാണി റൂട്ടില്‍ 25 ന് കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 25 ന് വ്യാഴായ്ച്ച രാവിലെ എട്ടരക്കാണ് ഗുരുവായൂര്‍-കാഞ്ഞാണി വഴി തൂശൂരിലേക്ക് കെഎസ്ആർടിസി സര്‍വീസ് നടത്തിയത്. ഈ ബസില്‍ വിവിധ ഇടങ്ങളില്‍ നിന്നായി 25 ഓളം പേര്‍ കയറിയതായിട്ടാണ് പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ പേര്‍ കണ്ടക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്നും ആരോഗ്യവകുപ്പ് അന്വേഷിച്ചുവരികയാണ് .