English हिंदी

Blog

Indian Money

 

ന്യൂഡല്‍ഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധ സംഘടനകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ചുരുങ്ങിയത് മൂന്ന് വര്‍ഷമായി നിലവിലുള്ളതും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുള്ളതുമായ സംഘടനകള്‍ക്ക് മാത്രമാണ് ഇനിമുതല്‍ വിദേശ ധനസഹായം സ്വീകരിക്കുന്നതിന് അനുമതി ഉണ്ടാവുകയുള്ളൂ.

വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്‍ജിഒ ഭാരവാഹികള്‍ വിദേശ സംഭാവന എത്രയാണെന്നും അത് എന്തിനുവേണ്ടിയുളളതാണെന്നും വ്യക്തമാക്കുന്ന രേഖ സംഭാവന നല്‍കുന്നവരില്‍ നിന്ന് ഹാജരാക്കണമെന്നും കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

Also read:  കറുപ്പണിഞ്ഞ് പ്രതിപക്ഷ എംഎല്‍എമാര്‍: നിയമസഭയില്‍ ബഹളം ; പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു

എഫ്.സി.ആര്‍.എ അക്കൗണ്ട് ഉണ്ടെങ്കിലും മുന്‍കൂര്‍ അനുമതിയോടെ മാത്രമേ വിദേശസഹായം സ്വീകരിക്കാന്‍ പറ്റൂ. വിദേശ ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവര്‍ത്തകന്‍ സംഭാവന നല്‍കുന്ന സംഘടനയുടെ ഭാഗമായിരിക്കരുത്. കൂടാതെ സന്നദ്ധ സംഘടനയിലെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ, ഭരണസമിതി അംഗങ്ങളോ വിദേശ ധനസഹായം നല്‍കുന്ന സംഘടനയിലെ ജീവനക്കാരോ, അംഗങ്ങളോ ആയിരിക്കരുത്.

Also read:  കടുത്ത വയറുവേദന, 12 കാരിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി ; യുവാവ് അറസ്റ്റില്‍

ധനസഹായം നല്‍കുന്നത വ്യക്തി ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യ പ്രവര്‍ത്തകനോ, ഓഫീസ് ഭാരവാഹിയോ ആകാന്‍ പാടില്ല. കൂടാതെ, സന്നദ്ധ സംഘടനയുടെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ അല്ലെങ്കില്‍ ഭരണസമിതി അംഗങ്ങളോ സംഭാവന നല്‍കുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളോ, അടുത്ത ബന്ധുക്കളോ ആയിരിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ നിയമത്തില്‍ പറയുന്നു.

Also read:  കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ വന്‍നാശം;കാണാതായവരില്‍ ഒരു കുടുബത്തിലെ ആറ് പേര്‍,മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി,രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡി ആര്‍എഫും സൈന്യവും

എന്‍ജിഒ ഭാരവാഹിയുടെ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി നിയമത്തില്‍ ഭേദഗതി വരുത്തിയതിന് പിന്നാലെയാണ് വീണ്ടും പുതിയ എഫ്.സി.ആര്‍.എ നിയമങ്ങള്‍ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 22,400 എന്‍ജിഒകള്‍ ഉണ്ടെന്നാണ് കണക്ക്.