Web Desk
ഗള്‍ഫില്‍ 55 കോവിഡ് മരണം കൂടി നടന്നതോടെ ഗള്‍ഫില്‍ കോവിഡ് ബാധിത മരണസംഖ്യ 2,572 ആയി ഉയര്‍ന്നു. 7,386 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷത്തി മുപ്പത്തി രണ്ടായിരം കടന്നു. സൗദിയില്‍ നാല്‍പതാണ് പിന്നിട്ട ഇരുപത്തിനാലു മണിക്കൂറിനിടയില്‍ രേഖപ്പെടുത്തിയ മരണസംഖ്യ. ബഹ്റൈനില്‍ അഞ്ചും ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നാലു വീതവുമാണ് മരണം. യു.എ.ഇയില്‍ രണ്ട് മരണമാണ് രേഖപ്പെടുത്തിയത്.
സൗദിയിലും മറ്റും രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. 3989 ആണ് പുതിയ കേസുകളുടെ എണ്ണം. സൗദിയെ മാറ്റി നിര്‍ത്തിയാല്‍ ഒമാനില്‍ മാത്രമാണ് രോഗികളുടെ എണ്ണം ആയിരം കടന്നത്.