ഗള്‍ഫില്‍ ഇന്നലെ മാത്രം 58 പേരാണ് കോവിഡ് രോഗ ബാധ മൂലം മരിച്ചത്. ഇതോടെ ഗള്‍ഫിലെ കോവിഡ് മരണസംഖ്യ 3234 ആയി. 7169 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫിലെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷത്തി എണ്ണായിരം കടന്നു.
സൗദി അറേബ്യയില്‍ 42 മരണം. രോഗികളുടെ എണ്ണമാകെട്ട, 3036. ഒമാനില്‍ ഒമ്പതാണ് മരണം. പുതുതായി രോഗം സ്ഥിരീകരിച്ചത് 1210 പേര്‍ക്ക്. ഗള്‍ഫിലെ കോവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം പിന്നിട്ടതോടെ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.












