ലോകത്തിലെ ഏറ്റവും കൂടുതല്‍ ഈന്തപനകളുള്ള പ്രദേശമെന്ന ബഹുമതി അല്‍ഹസ നേടിയതായി സൗദി സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച കാരക്കകളില്‍ പെട്ട അല്‍ഖലാസ് എന്ന ഇനത്തില്‍ പെടുന്ന മുപ്പത് ലക്ഷം ഈന്തപനകളാണ് അല്‍ഹസയിലുള്ളത്.
അറബ് സമൂഹത്തിന്റ വിരുന്ന് സല്‍ക്കാരങ്ങളില്‍ ഖഹ് വയോടപ്പം അഖ്ലാസ് കാരക്കയാണ് നല്‍കാറുള്ളത്. ഗുണ മേന്മയുള്ള വിവിധ തരം ഈന്തപഴങ്ങള്‍ ഇവിടെ കൃഷി ചെയ്യുന്നു.ഈന്തപഴം കൊണ്ടുള്ള വിവിധയിനം ഉത്പന്നങ്ങളും അവിടെ ലഭ്യമാണ്. വര്‍ഷത്തില്‍ ഒരു ലക്ഷം ടണ്‍ ഈന്തപഴം ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. സൗദിയില്‍ ആകെ ഉത്പാദിപ്പിക്കുന്ന ഈന്തപഴത്തില്‍ പത്തു ശതമാനവും അല്‍ഹസയില്‍ നിന്നാണ്. രാജ്യത്താകെ രണ്ടേകാല്‍ കോടിയോളം ഈന്തപനകളുണ്ടെന്നാണ് കണക്ക്.
ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്താണ് ഇവ കൃഷി ചെയ്യുന്നത്.അല്‍ഹസയില്‍ മാത്രം ഇരുപതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്ത് ഈന്തപഴം കൃഷി ചെയ്യുന്നുണ്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക ഇവിടെ നിന്നും ഈന്തപഴം കയറ്റി അയക്കുന്നു്.റിയാദില്‍ നിന്നും 328 കി.മീ അകലെ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് അല്‍ഹസ സ്ഥിതി ചെയ്യുന്നത്.അനേകം ചരിത്ര ശേഷിപ്പുകളുള്ള അല്‍ ഹസ സൗദിയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണ്. അറബ് സമൂഹത്തിന്റ വിരുന്ന് സല്‍ക്കാരങ്ങളില്‍ ഖഹ് വയോടപ്പം അഖ്ലാസ് കാരക്കയാണ് നല്‍കാറുള്ളത്.




















