വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കുമെന്ന് സർക്കാർ. പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാർ കത്ത് നല്‍കി. പെൺകുട്ടികളുടെ ദുരൂഹ മരണക്കേസിൽ നീതി ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. കുറ്റക്കാർക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്നു കത്തിൽ ഉറപ്പു നൽകുന്നു.
കേസ് അന്വേഷണത്തിൽ വീഴചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാക്കുമെന്നും അഡീഷണൽ സെക്രട്ടറി അയച്ച കത്തിൽ പറയുന്നു. എന്നാൽ സമരത്തിൽ നിന്നും പിന്മാറില്ല എന്ന നിലപാടിലാണ് അമ്മ. ഉദ്യോഗസ്ഥർക്കെതിരെ സസ്പെന്റ് ചെയ്യൽ ഉൾപ്പെടെയുള്ള നടപടി എടുക്കാതെയുള്ള സർക്കാർ കത്തിലെ ഉറപ്പിൽ വിശ്വസിക്കില്ലെന്നും അമ്മ അറിയിച്ചു. നീതി തേടിയുള്ള സത്യാഗ്രഹത്തിലാണ് വാളയാർ പെൺകുട്ടികളുടെ അമ്മ.