English മലയാളം

Blog

swapna-shivashankar

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെയും ഒന്നിച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായി സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു.

Also read:  ഗാല്‍വന്‍ ആക്രമണം: ഉത്തരവാദിത്വം ഇന്ത്യയ്‌ക്കെന്ന് ആവര്‍ത്തിച്ച് ചൈന

മൂന്നു ദിവസം സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡിയുടെ ആവശ്യം. ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് അറിയാനാണ് ഒരുമിച്ചുള്ള ചോദ്യം ചെയ്യല്‍. സരിത്തിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡിയുടെ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.