തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ മുന്‍ മന്ത്രിക്കെതിരായ അന്വേഷണ അനുമതി നല്‍കുന്ന കാര്യത്തില്‍ ഗവര്‍മര്‍ സര്‍ക്കാരിനോട് കൂടുതല്‍ രേഖകള്‍ ആവശയപ്പെട്ടു. കെ.ബാബു, ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ അന്വേഷണ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന രേഖകള്‍ മാത്രം പരിശോധിച്ച് അനുമതി നല്‍കാനാകില്ലെന്നും കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്നുമാണ് ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിനെ അറിയിച്ചത്. കേസിന്റെ വിശദാംശങ്ങള്‍ ചൊവ്വാഴ്ച വിജിലന്‍സ് ഐ.ജി എച്ച്.വെങ്കിടേഷ് രാജ്ഭവനിലെത്തി ഗവണറെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ മുന്‍ മന്ത്രിമാര്‍ക്കും രമേശ് ചെന്നിത്തലയക്കും കോഴനല്‍കിയെന്ന ബിജു രമേശിത്തിന്റെ ആരോപണത്തിലാണ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു.











