തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം പ്രതികളെയും കൊണ്ട് തിരുവനന്തപുരത്ത് എത്തി. സന്ദീപ് നായരെ ഫെദര്‍ ഫ്‌ളാറ്റിലും പിടിപി നഗറിലെ വീട്ടിലും എത്തിച്ച് തെളിവെടുത്തു. സന്ദീപിന്റെ ഭാര്യയെയും ഫ്‌ളാറ്റില്‍ എത്തിച്ചു. സന്ദീപിനെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
അതേസമയം, അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ സ്വപ്‌നയെ തെളിവെടുപ്പിനായി എത്തിച്ചു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി. സ്വര്‍ണക്കടത്തിനായി ഗൂഢാലോചന നടത്തിയ ഫെദര്‍ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. ഇപ്പോള്‍ ഇരുവരെയും പോലീസ് ക്യാമ്പില്‍ എത്തിച്ചിരിക്കുകയാണ്.











