തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് എന്‍ഐഎ ഓഫീസിലെത്തി. പ്രതികളുടെ കസ്റ്റഡി ഇന്ന് തീരുന്ന സാഹചര്യത്തിലാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍. സന്ദീപിനെയും സ്വപ്‌നയെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അപേക്ഷ നല്‍കിയിട്ടുണ്ട്.
എം ശിവശങ്കര്‍ തിങ്കളാഴ്ച്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് എന്‍ഐഎ അറിയിച്ചിട്ടുണ്ട്. ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് എന്‍ഐഎ നോട്ടീസ് നല്‍കി.
അതേസമയം ശിവശങ്കറിന്റെ ഓഫീസിലെ എന്‍ഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ നല്‍കും. ജൂലൈ ഒന്ന് മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. ഈ കാലയളവിലെ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചിട്ടില്ലെന്ന് വിശദീകരണം നല്‍കിയിട്ടുണ്ട്.