തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമെന്ന് മുഖ്യപ്രതി സരിത്തിന്റെ മൊഴി. എന്‍ഐഎക്കാണ് സരിത്ത് മൊഴി നല്‍കിയത്. വസ്തുത പരിശോധിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.
ശിവശങ്കറിന്റെ വിദേശ യാത്രാവിവരങ്ങളും എന്‍ഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ സരിത്ത്, സ്വപ്‌ന, സന്ദീപ് എന്നിവര്‍ക്ക് ഫ്ലാറ്റെടുക്കാന്‍ സാഹായിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ശിവശങ്കറിന്റെ വാദം. എന്നാല്‍ സരിത്തിന്റെ മൊഴി നിലവിലെ സാഹചര്യത്തില്‍ ശിവശങ്കറിന് കുരുക്കായേക്കും.
സരിത്തും ശിവശങ്കറും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടാതയി നേരത്തെ പുറത്തുവന്ന ഫോണ്‍ രേഖകള്‍ വ്യക്തമാക്കിയിരുന്നു. സര്‍വ്വീസ് ചട്ടം ലംഘിച്ചുള്ള പ്രവര്‍ത്തനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.