English हिंदी

Blog

teesta setalvad former gujarat dgp rb sreekumar arrested 1

മുന്‍ ഐപിഎസ് ഓഫീസറും ഗുജറാത്ത് ഡിജിപിയുമായിരുന്ന ആര്‍ബി ശ്രീകുമാര്‍, സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്നിവരെ ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാ ഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. മുംബൈയില്‍ വച്ചാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത്. ഗുജറാ ത്ത് കലാപവുമായി ബന്ധപ്പെട്ട് വിവിധ അന്വേ ഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അഹമ്മദാബാദ് : സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന് പിന്നാലെ മലയാളി യും മുന്‍ ഐപിഎസ് ഓഫീസറും ഗുജറാത്ത് ഡിജിപിയുമായിരുന്ന ആര്‍ ബി ശ്രീ കുമാറിനെയും ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് എഹ്‌സാന്‍ ജാഫ്രി യുടെ വിധവ സാക്കിയ ജാഫ്രി, മുന്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും 60ലധികം മുതി ര്‍ന്ന സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കും എതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ത ള്ളിയതിന് പി ന്നാലെയാണ് ഗുജറാത്ത് പൊലീസ് നടപടി.

കലാപ സമയത്ത് ശ്രീകുമാര്‍ ഗുജറാത്ത് എഡിജിപിയായിരുന്നു. ഗോധ്രാ സംഭവ സമയത്ത് സായുധ സേനാ തലവനുമായിരുന്ന അദ്ദേഹം കലാപം ഗുജറാത്ത് സര്‍ ക്കാരിന്റെ അറിവോയടെയാണെന്ന നിലപാടില്‍ ഉറച്ച നിന്ന ഉദ്യോഗസ്ഥനാണ്. ഗുജ റാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ശരിവെച്ച ഗുജറാത്ത് ഹൈക്കോടതി വിധി സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് ശരിവച്ചത്. ഹൈക്കോടതി വിധിക്കെതി രെ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.

ഗുജറാത്ത് കാലാപത്തിലെ ഗൂഢാലോചന ആരോപിച്ചായിരുന്നു സാക്കിയ ജാഫ്രി യുടെ ഹര്‍ജി.സമാന കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച ടീസ്റ്റ യെ മുംബൈയിലെ വീട്ടിലെത്തിയ സംഘം കസ്റ്റഡിയിലെടു ക്കുകയായിരു ന്നു. ഐപിസി സെക്ഷന്‍ 468- വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കല്‍, 471- വ്യാജ രേഖയോ ഇല ക്ട്രോണിക് രേഖയോ യഥാര്‍ത്ഥമായി ഉപയോഗിക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എഫ്ഐആര്‍ എന്നും അദ്ദേഹം പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എന്‍ജിഒ അടിസ്ഥാന ര ഹിതമായ വിവരങ്ങള്‍ പൊലീസിന് നല്‍കിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാ ണ് ടീസ്റ്റയെയും ആര്‍ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് കസ്റ്റഡിയി ലെടുത്തത്.