കൊച്ചി: സ്വര്‍ണക്കടത്തിന്‍റെ മുഖ്യ ആസൂത്രകര്‍ സന്ദീപും റമീസുമെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തിന് പണം മുടക്കുന്നവരെ കണ്ടെത്തുന്നത് ജലാലും സന്ദീപും റമീസും ചേര്‍ന്നാണ്. സ്വര്‍ണം വില്‍ക്കുന്നതും പണം മുടക്കിയവര്‍ക്കും ലാഭവിഹിതം നല്‍കുന്നതും ജലാല്‍ ആണ്. സ്വര്‍ണക്കടത്തിന് പണമിറക്കിയവരില്‍ അംജത് അലിയും മുഹമ്മദ് ഷാഫിയും ഉണ്ട്. സ്വര്‍ണം കടത്താനുപയോഗിച്ച അംജത് അലിയുടെ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ പെട്ടി തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നടപടികള്‍ എന്‍ഐഎ ക്യാമറയില്‍ പകര്‍ത്തും.
എം ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു. കള്ളക്കടത്തിലെ പങ്കറിയാന്‍ സ്വപ്നയെ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് പറഞ്ഞു.