English हिंदी

Blog

CHENNITHALA

 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമെന്ന് ചെന്നിത്തല. കേസ് അട്ടിമറിക്കാന്‍ നിയമസഭയെ ഉപയോഗിക്കുകയാണ്. പ്രതികള്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. സിപിഐഎം ഒരുക്കിയ കള്ളക്കളിയാണ് സ്വപ്‌നയുടെ ശബ്ദരേഖയെന്നും ചെന്നിത്തല പറഞ്ഞു. ബിനാമി ഇടപാട് നടത്തിയ മന്ത്രിമാര്‍ ആരൊക്കെയാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read:  ജാഗ്രതക്കുറവ്, ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാനായില്ല; മുഖ്യമന്ത്രിയുടെ ഓഫീസിന് സിപിഐഎമ്മിന്റെ വിമര്‍ശനം

ബാര്‍കോഴയില്‍ പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല. മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരും. ഓലപാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട. രണ്ട് സര്‍ക്കാരുകള്‍ അന്വേഷിച്ച് തള്ളിയ കേസാണിത്. ഇനിയും വേണമെങ്കില്‍ അന്വേഷിക്കട്ടെയെന്ന് ചെന്നിത്തല പറഞ്ഞു.

Also read:  സ്വര്‍ണക്കടത്ത് കേസ്: പത്ത് സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യം

സര്‍ക്കാരിന്റെ കൊള്ള തുറന്നുകാണിക്കാന്‍ പ്രതിപക്ഷനേതാവായി താന്‍ ഉണ്ടാകും.ബിജു രമേശിന്റെ ശബ്ദരേഖ വ്യാജമാണ്. ഇത് സര്‍ക്കാരിന്റെ കാലത്തുതന്നെ അന്വേഷിച്ചതാണ് ഇക്കാര്യം. സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിയിലേക്ക് നീളുന്നു. പ്രതിപക്ഷ നേതാവിനെ കൂടി മോശക്കാരനാക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

Also read:  വടകരയില്‍ രമ മത്സരിക്കാനില്ല, മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാനില്ലെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് ; വടകര ധര്‍മ്മടം സീറ്റുകള്‍ കോണ്‍ഗ്രസിന്