English हिंदी

Blog

gcc games

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം മാനിച്ച് ജനുവരി മുതല്‍ മെയ് വരെ നടത്താനിരുന്ന മൂന്നാമത് ഗള്‍ഫ് ഗെയിംസ് മാറ്റിവെച്ചു. 2021 ഏപ്രില്‍ നടത്താന്‍ നിശ്ചയിച്ച ഗെയിംസ് അന്നും കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു.

കുവൈറ്റ് സിറ്റി :  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് ഗെയിംസ് .വീണ്ടും നീട്ടിവെയ്ക്കുകയാണെന്ന് ഗള്‍ഫ് ഒളിമ്പിക്‌സ് കമ്മറ്റി അറിയിച്ചു.

ഞായറാഴ്ച നടന്ന അവലോകന യോഗത്തിലാണ് ഒളിമ്പിക്‌സ് കമ്മറ്റി ഗെയിംസ് നീട്ടിവെയ്ക്കാന്‍ തീരുമാനമെടുത്തത്.

2022 ജനുവരി ഒമ്പത് മുതല്‍ 19 വരെ   ഗെയിമുകള്‍ നടത്താനാണ് സംഘാടക സമിതി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒമിക്രോണ്‍ വകഭേദവും കോവിഡ് രോഗികളുടെ എണ്ണവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഗെയിമുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പുനര്‍വിചിന്തനം നടത്തുകയായിരുന്നുവെന്ന് കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ അല്‍ മുസല്ലം അറിയിച്ചു.

കായിക മത്സരങ്ങള്‍ നടത്തുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളും കണക്കിലെടുത്താണ് ഈ നിലപാട് തങ്ങള്‍ സ്വീകരിച്ചതെന്ന് മുസല്ലം അറിയിച്ചു.

ഫുട്‌ബോള്‍, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നീ ഗെയിമുകള്‍ കൂടാതെ നീന്തല്‍, കരാട്ടെ, ജൂഡോ, ഫെന്‍സിംഗ് ആര്‍ചറി, സൈക്കിളിംഗ്, ഐസ്‌ഹോക്കി, ടേബിള്‍ ടെന്നീസ് എന്നിവയും ഗള്‍ഫ് ഗെയിംസില്‍ ഉണ്ട്.