തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ കുടുംബത്തിന്റെ കൈയ്യില്‍ നിന്ന് 2 കിലോ 300 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ വന്‍ കള്ളക്കടത്തുസംഘം പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണം സജീവമായി നടക്കുകയും ചെയ്യുന്നതിനിടെയാണ് വീണ്ടും സ്വര്‍ണവേട്ട. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് പലരും സ്വര്‍ണം കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.