English മലയാളം

Blog

gold-rate

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച്ച ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയും കുറഞ്ഞു. ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ് തിങ്കളാഴ്ച സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. നവംബര്‍ ഒമ്പതിന് ഗ്രാമിന് 4,860 രൂപയും പവന് 38,880 രൂപയുമായിരുന്നു നിരക്ക്.

Also read:  കൊച്ചി മെട്രോ സര്‍വ്വീസുകള്‍ വീണ്ടും പ്രവർത്തനം തുടങ്ങി

അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം വലിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,880 ഡോളറാണ് നിലവിലെ നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ തിങ്കളാഴ്ച 100 ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി.

Also read:  സ്വര്‍ണവില അരലക്ഷത്തിലേക്ക്; പവന് 40,800 രൂപ