ആരോഗ്യരംഗത്തെ നിയന്ത്രണം ലക്ഷ്യമിട്ട് ദുബൈയിൽ ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​ക്ക് കൂ​ടു​ത​ൽ അ​ധി​കാ​ര​ങ്ങ​ൾ.!

DHA-eds

ദുബൈ: ആരോഗ്യരംഗത്തെ നിയന്ത്രണം ലക്ഷ്യമിട്ട് ദുബൈയിൽ പുതിയ ചട്ടം വരുന്നു. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ്ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്.ഫ്രീസോണുകൾ ഉൾപ്പെടെ ദുബൈയിലെ മുഴുവൻ ആരോഗ്യ മേഖലക്കും നിയമം ബാധകമാണ്. ദുബൈയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെയും അവരുടെ അഫിലിയേറ്റഡ് ഹെൽത്ത് കെയർ സ്ഥാപനങ്ങളിലെയും പ്രഫഷനലുകളെ പുതിയ പ്രമേയത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ ചട്ടപ്രകാരം പരാതികൾ അന്വേഷിക്കാനും നടപടിയെടുക്കാനും ദുബൈ ആരോഗ്യവകുപ്പിന് (ഡി. എച്ച്.എ) കൂടുതൽ അധികാരം നൽകും. ആരോഗ്യ സംരക്ഷണ നയങ്ങളും മാനദണ്ഡങ്ങളും വികസിപ്പിക്കുക, സേവന ദാതാക്കൾക്കും പ്രഫഷനലുകൾക്കുമായി ആപ്ലിക്കേഷനുകൾ ഉണ്ടാക്കുക, നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയെല്ലാം പ്രധാന ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടും. പുതിയ ചട്ടപ്രകാരം ഹെൽത്ത്കെയർ പ്രഫഷനലുകൾക്കെതിരായ രോഗികളുടെ പരാതികൾ അന്വേഷി ക്കാൻ ദുബൈ ആരോഗ്യ വകുപ്പിന് ഉത്തരവാദിത്തമുണ്ട്.

Also read:  ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനും അധികാരമുണ്ട്. തുടർനടപടികൾക്കായി മെഡിക്കൽ പ്രാക്ടീസ് കമ്മിറ്റിയിലേക്ക് റഫർ ചെയ്യുകയുമാകാം. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ കൈകാര്യം ചെയ്യുന്ന ആരോഗ്യ വിവരങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുക, ആരോഗ്യരംഗത്തെ പ്രഫഷനലുകളും സൗകര്യങ്ങളും പരിശോധിക്കുക, ദുബൈ ആരോഗ്യരംഗത്തെ നടപടികൾ ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കുക എന്നിവയും ആരോഗ്യവകുപ്പിന്റെ ചുമതലയാണ്.

Also read:  പുതുവത്സരാഘോഷം: കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ് സുപ്രീം കമ്മിറ്റി

കൂടാതെ, ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ ദുബൈയിൽ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളോ പ്രഫഷനലുകളോ പ്രവർത്തിക്കാൻ പാടില്ല. ലൈസൻസില്ലാത്ത പ്രഫഷനലുകളെയോ വിസിറ്റിങ് വിസയിലെത്തുന്ന ഡോക്ടർമാരെയോ നിയമിക്കാൻ ഹെൽത്ത് കെയർ സ്ഥാപനങ്ങൾക്ക് അനുവാദമില്ല.
ആരോഗ്യവകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രഫഷണലുകളോ ആരോഗ്യ കേന്ദ്രങ്ങളോ ആരോഗ്യ പരിപാലന പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. ദുബൈ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരം ആരോഗ്യ പ്രഫഷനലുകളുടെ ലൈസൻസുകൾ ഓരോ വർഷം പുതുക്കാം.

ഡയറക്ടർ ജനറലിന്റെ നിബന്ധനകൾക്ക് വിധേയമായി ദുബൈ ആരോഗ്യവകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രഫഷനലുകൾക്ക് അവരുടെ ലൈസൻസുകൾ കൈമാറാൻ കഴിയില്ല. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആരോഗ്യകേന്ദ്രം അടപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ ഡയറക്ടർ ജനറലിനും മെഡിക്കൽ പ്രാക്ടീസ് കമ്മിറ്റിക്കും അധികാരമുണ്ട്. മൂന്ന് മാസം വരെയാണ് ഇതിന്റെ കാലയളവ്.
നിയമലംഘനത്തിന്റെ പേരിലുള്ള അന്വേഷണങ്ങൾക്ക് വിധേയമാകുന്ന ആരോഗ്യരംഗത്തുള്ളവരെ സസ് പെൻഡ് ചെയ്യാനും ഡി.എച്ച്.എയുടെ ഡയറക്ടർ ജനറലിന് അധികാരമുണ്ടായിരിക്കും.
ആരോഗ്യ സംരക്ഷണ തൊഴിലുകളും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിലൂടെ ദുബൈയിൽ സമഗ്രവും ഉന്നത നിലവാരവുമുള്ള ആരോഗ്യ പരിരക്ഷാ സംവിധാനം നടപ്പാക്കാനാണ് പുതിയ പ്രമേയം ലക്ഷ്യമിടുന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തിയതി മുതൽ 60 ദിവസത്തിനകം നിയമങ്ങൾ പ്രാബല്യത്തിലാകും.

Also read:  സംസ്ഥാനത്ത് കോവിഡ് കുറയുന്നില്ല, ജീവനാണ് മുഖ്യമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം ; പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെ സുധാകരന്‍

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES