കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് നിരക്കിലേക്ക്. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 320 രൂപയാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 39,720 രൂപയാണ് വിപണി നിരക്ക്. ഗ്രാമിന് 40 രൂപ കൂടി 4,965 രൂപയായി. ജൂലൈയില്‍ മാത്രം 3,560 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയില്‍ തന്നെ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ആറിനായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തിയത്.
ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അതിനുശേഷം ഓരോ ദിവസം കൂടും തോറും സ്വര്‍ണ വിലയില്‍ റെക്കര്‍ഡ് മുന്നേറ്റമാണ് നടക്കുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വര്‍ധനവിന്റെ പ്രധാന കാരണം.












