തിരുവനന്തപുരം: രാമായണ മാസത്തിലും പിണറായിയെ വേട്ടയാടിയെന്ന് മന്ത്രി ജി സുധാകരന്‍. മാധ്യമങ്ങളോട് മാന്യമായി പെരുമാറാന്‍ സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ പ്രകോപിപ്പിച്ചാലും വഴിവിട്ടൊരു വാക്ക് പോലും പറയില്ല. മാധ്യമങ്ങള്‍ തിരിച്ചും മാന്യമായി പെരുമാറണം.
അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കര്‍ വഞ്ചകനാണെന്ന് സുധാകരന്‍ പറഞ്ഞു. സ്വാതന്ത്യവും വിശ്വാസവും ശിവശങ്കര്‍ ദുരുപയോഗിച്ചു. ആ ദുര്‍ഗന്ധം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുടച്ചുമാറ്റി. ഇപ്പോള്‍ അവിടെയുള്ളത് സുഗന്ധം മാത്രമെന്ന് മന്ത്രി സുധാകരന്‍ പറഞ്ഞു.












