English മലയാളം

Blog

 

കൊച്ചി: യൂട്യൂബര്‍ വിജയ് പി. നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.  വാദം കേള്‍ക്കുമ്പോള്‍ ഭാഗ്യലക്ഷ്മിയടക്കമുളള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യാഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Also read:  രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയില്‍

ഭാഗ്യലക്ഷ്മിയുടെയും മറ്റു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജയ് പി. നായരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തന്റെ മുറിയില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് വിജയ് പി. നായരുടെ വാദം. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ തീരുമാനമെടുക്കും വരെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.