സൗഹൃദക്കൂട്ടായ്മകള്‍ ഒരുപാടുണ്ട് മലയാളികള്‍ക്കിടയില്‍ . അത്തരത്തില്‍ ഒരു കൂട്ടായ്മയിലൂടെ പിറന്നിരിക്കുകയാണ് മനോഹരമായ ഒരു നൃത്തശില്‍പ്പം. മണിച്ചിത്രത്താഴ് എന്ന പ്രശസ്ത സിനിമയിലെ ‘അങ്കനമാര്‍ മൗലീ മണീ…’ എന്ന ഗാനത്തിനാണ് കലാകാരികളായ 15 ഓളം പേര്‍ തകജം ഡാന്‍സ് അക്കാഡമിയുടെ നേതൃത്വത്തില്‍ ചുവടുവെച്ചത്. നൃത്തത്തിലൂടെ സൗഹൃദത്തെ ആഘോഷിക്കുകയാണ് ഈ കലാകാരികള്‍.
https://www.facebook.com/deepti.ravindranathnair/videos/10158471619600309/
ദീപ്തി നായരുടെ സംവിധാനത്തില്‍ നിഷ പ്രദീപാണ് നൃത്ത ശില്‍പ്പം ഒരുക്കിയത്. ഭരത് സജികുമാറാണ് ഗാനം ആലപിച്ചത്. മഹേഷ് മുണ്ടയാട് എഡിറ്റ് ചെയ്ത വീഡിയോ കണ്ണിനും കാതിനും വേറിട്ട അനുഭവമാണ് നല്‍കുന്നത്. തകജം ഡാന്‍സ് അക്കാഡമിക്ക് കീഴില്‍ 15 ഓളം കലാകാരികള്‍ കൂടി ചേര്‍ന്നപ്പോള്‍ കോവിഡ് കാലത്ത് സൃഷ്ട്ടിച്ച മികച്ച ഒരനുഭവമായി മാറുകയാണ് ഈ നൃത്താവിഷ്ക്കാരം.