യുഎഇയില്‍ ഞായറാഴ്ച 351 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 554 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആക കോവിഡ് ബാധിച്ചവരുടെ എണ്ണം 58,913 ആയി.രോഗമുക്തരുടെ എണ്ണവും ഉയരുകയാണ്. 52,182 പേരാണ് യുഎഇയില്‍ ആകെ കോവിഡ് മുക്തരായിട്ടുള്ളത്. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 344 ആയി. നിലവില്‍ 6,387 പേരാണ് ചികിത്സയിലുള്ളത്. 52,000ത്തിലധികം കോവിഡ് പരിശോധനകളാണ് പുതുതായി നടത്തിയത്.
#UAE Health Ministry conducts over 51,000 additional #COVID19 tests, announces 351 new cases, 554 recoveries, one death#WamNews pic.twitter.com/s9TOYkcxnv
— WAM English (@WAMNEWS_ENG) July 26, 2020
ഒമാനില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 1147 പേര്‍ക്ക്. ഇതോടെ മൊത്തം രോഗബാധിതര്‍ 76005 ആയി. 3187 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളില്‍ 1053 പേര്‍ സ്വദേശികളും 94 പേര്‍ പ്രവാസികളുമാണ്. 1238 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 55299 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പേരാണ് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 384 ആയി. 53 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 545 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 167 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 20322 പേരാണ് നിലവില്‍ അസുഖബാധിതരായിട്ടുള്ളത്.
കുവൈത്തില്‍ വൈറസിന്റെ 464 പുതിയ കേസുകളും 766 പേര്‍ക്ക് രോഗമുക്തിയും കുവൈത്ത് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. നാല് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 63,773 ആയി. 54,373 പേര്‍ക്ക് രോഗം ഭേദമായി. ആകെ മരണസംഖ്യ 433 ആയി.രാജ്യത്ത് 2,418 പുതിയ കോവിഡ് -19 പരിശോധനകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. ആകെ 485,738 പരിശോധനകള്‍. രാജ്യത്ത് 8,967 സജീവ കേസുകള്‍ ഉണ്ടെന്നും ഇതില്‍ 123 എണ്ണം ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
تعلن #وزارة_الصحة عن تأكيد إصابة 464 حالة جديدة، وتسجيل 766 حالة شفاء، و 4 حالات وفاة جديدة بـ #فيروس_كورونا_المستجدّ COVID-19 ، ليصبح إجمالي عدد الحالات 63,773 حالة pic.twitter.com/Fjc2rWkSBz
— وزارة الصحة (@KUWAIT_MOH) July 26, 2020