സാമ്പത്തിക സ്വാതന്ത്ര്യത്തിനായി ചെയ്യേണ്ട മൂന്ന് കാര്യങ്ങള്‍

financial planning

കെ.അരവിന്ദ്

ഭാവിയെ കുറിച്ച് ചിന്തിക്കാതെ, ഭാവിയിലെ വരുമാനത്തിനായി വിതയ്ക്കേണ്ട വിത്തുകള്‍ കുറെയൊക്കെ എടുത്തു തിന്നതിന്റെ പശ്ചാത്താപം നമ്മെ ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ അലട്ടാതിരിക്കാന്‍ ഒരല്‍പ്പം പ്ലാനിംഗ് കൂടിയേ തീരൂ. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള പ്ലാനിംഗ്.

റോക്കറ്റ് സയന്‍സ് പഠിക്കുന്നതു പോലു ള്ള ആയാസങ്ങളൊന്നും ഫിനാന്‍ഷ്യല്‍ പ്ലാനിംഗിലില്ല. ഒരു ദീര്‍ഘദൂര യാത്രക്കു വേണ്ട മുന്നൊരുക്കം പോലെ ചില തയാറെടുപ്പുകള്‍ മാത്രമാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിനു വേണ്ടി നാം ചെയ്യേണ്ടത്.

സാമ്പത്തിക സ്വാതന്ത്ര്യത്തിനായി നാം ചെയ്യേണ്ടത് ഏറ്റവും അടിസ്ഥാപരമായി മൂന്ന് കാര്യങ്ങളാണ്. ലൈഫ് ഇന്‍ഷുറന്‍സ് ആണ് അതില്‍ ആദ്യത്തേത്. മരണം എന്ന ജീവിതയാഥാര്‍ത്ഥ്യം അപ്രതീക്ഷിതമായി അല്‍പ്പം നേരത്തെ സംഭവിച്ചാലോ? നമ്മെ ആശ്രയിക്കുന്നവരുടെ ജീവിതത്തിന്റെ താളം പഴയതു പോലെയാകില്ല. കാറിന് കൃത്യമായി ഇന്‍ഷുറന്‍സ് പുതുക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യവും ഓര്‍ക്കണം. തന്റെ അഭാവത്തിലും ജീവിത ചെലവുകള്‍ അനായാസം മുന്നോട്ടുകൊണ്ടുപോകാനാകുന്ന സാമ്പത്തിക ഭദ്രത കുടുംബത്തിന് ഉറപ്പുവരുത്തണം. അതിനാണ് ലൈഫ് ഇന്‍ഷുറന്‍സ്.

Also read:  ഉയര്‍ന്ന ഡിവിഡന്റ് നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കാന്‍ ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍

ലൈഫ് ഇന്‍ഷുറന്‍സ് എന്നു പറഞ്ഞാല്‍ എന്‍ഡോവ്മെന്റ് പോളിസിയോ മണിബാക്ക് പോളിസിയോ യുലിപോ ആണെന്നാണ് മിക്കവരുടെയും ധാരണ. ഇന്‍ഷുറന്‍സ് ഇന്‍ഷുറന്‍സിനു വേണ്ടി മാത്രമാണ്. അത് നിക്ഷേപവുമായി കൂട്ടികലര്‍ത്തരുത്. അതുകൊണ്ടുതന്നെ ലൈഫ് ഇന്‍ഷൂര്‍ ചെയ്യാന്‍ വേണ്ടത് ടേം പോളിസിയാണ്.

ലൈഫ് ഇന്‍ഷൂര്‍ ചെയ്യാന്‍ തീരുമാനിച്ചാ ല്‍ അടുത്തതായി ചെയ്യേണ്ടത് എത്ര തുകയുടെ ഇന്‍ഷുറന്‍സ് വേണമെന്നതാണ്. നിലവിലുള്ള വാര്‍ഷിക വരുമാനത്തിന്റെ 10-15 ഇരട്ടിയെങ്കിലുമാകണം ഇന്‍ഷുറന്‍സ് തുക. തനിക്ക് അപ്രതീക്ഷിത മരണം സംഭവിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് നിലവിലുള്ള ജീവിതശൈലി നിലനിര്‍ത്തികൊണ്ടുതന്നെ ചെലവുകള്‍ നിറവേറ്റാന്‍ സാധിക്കും വിധത്തിലുള്ള ഒരു തുക പ്രതിമാസം ഫിക്സഡ് ഡെപ്പോസിറ്റില്‍ നിന്നോ ഡെറ്റ് ഫണ്ടുകളില്‍ നിന്നോ ലഭിക്കും വിധം നിക്ഷേപിക്കാന്‍ സാധിക്കണം. അതിനാണ് ഇത്രയും വലിയ തുകയുടെ ഇന്‍ ഷുറന്‍സ് ഉറപ്പുവരുത്തുന്നത്. 35 വയസുള്ള ഒരാള്‍ക്ക് ഒരു കോടി രൂപയുടെ ടേം പോളിസി എടുക്കാന്‍ 11,000-13,000 രൂപ പ്രതിവര്‍ഷ പ്രീമിയം നല്‍കിയാല്‍ മതിയാകും.

Also read:  മികച്ച പ്രകടനം മാത്രമാകരുത്‌ ഫണ്ടുകളുടെ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം

ഇനി വേണ്ടത് ആരോഗ്യ ഇന്‍ഷുറന്‍സാണ്. ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിക്കപ്പെടുന്ന നല്ലൊരു ശതമാനം പേരും മതിയായ സാമ്പത്തിക ആസൂത്രണത്തിന്റെ അഭാവം മൂലം കടക്കെണിയില്‍ അകപ്പെടുന്നു. ചികിത്സാ ചെലവുകളിലുണ്ടാകുന്ന വര്‍ധന സാധാരണ പണപ്പെരുപ്പ നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്. ജീവിതശൈലിയിലെ മാറ്റങ്ങള്‍ മൂലം ആരോഗ്യപ്രശ്നങ്ങള്‍ നേരിടാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഒഴിവാക്കാനാകാത്തതാണ്.

ഭാവിയെ കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുന്നവര്‍ ഭാവിയിലെ വരുമാനത്തിനായി വിത്തുകള്‍ ശരിയായ സ്ഥലത്ത് വിതയ്ക്കാന്‍ ശ്രദ്ധിക്കണം. നല്ല കൊയ്ത്ത് കിട്ടണമെങ്കില്‍ വിതയ്ക്കുന്ന സമയം, വിതയ്ക്കുന്ന രീതി, കൊയ്ത്തിനായുള്ള ഉചിതമായ കാത്തിരിപ്പ് ഒക്കെ വേണം. ആസൂത്രിതമായി നിക്ഷേപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതി എല്ലാ മാസവും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളി ല്‍ നിക്ഷേപിക്കുന്ന രീതിയാണ്. എത്രയും നേരത്തെ തുടങ്ങിയാല്‍ അത്രയും അധിക നേട്ടം ലഭിക്കും.

ഭാവിയില്‍ ആവശ്യമായ വളരെ വലിയ തുക മുന്നില്‍കണ്ടു വേണം നിക്ഷേപം നടത്തേണ്ടത്. ഉദാഹരണത്തിന് 30 വയസുള്ള ഒരാളുടെ വാര്‍ഷിക ചെലവ് മൂന്ന് ലക്ഷം രൂപയാണെന്നിരിക്കട്ടെ. വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഏഴ് ശതമാനമായി കണക്കാക്കുകയാണെങ്കില്‍ അയാള്‍ക്ക് 60 വയസാകുമ്പോള്‍ വാര്‍ഷിക ചെലവിന് വേണ്ടിവരുന്ന തുക 23 ലക്ഷം രൂപയായിരിക്കും.

Also read:  ഐസിഐസിഐ ബാങ്ക്‌: ന്യായമായ വിലയില്‍ ഒരു ബാങ്കിംഗ്‌ ഓഹരി

എത്രയും നേരത്തെ നിക്ഷേപം ആരംഭിക്കുകയെന്നതാണ് സാമ്പത്തിക ആസൂത്രണം സുഗമമാക്കുന്നതിനുള്ള വഴി. ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം പ്രതിമാസ നിക്ഷേപ രീതിയാണ്. പ്രതിമാസം 10,000 രൂപ വീതം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന 30 വയസുള്ള ഒരാള്‍ക്ക് പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ 65 വയസാകുമ്പോ ള്‍ ലഭിക്കുന്നത് മൂന്നര കോടി രൂപയായിരിക്കും. ഇതാണ് ദീര്‍ഘ കാല നിക്ഷേപത്തിന്റെ മാജിക്.

ചുരുക്കത്തല്‍ ടേം പോളിയും ആരോഗ്യ ഇന്‍ഷുറന്‍സും മ്യൂച്വല്‍ ഫണ്ടില്‍ പ്രതിമാസ നിക്ഷേപവുമുണ്ടെങ്കില്‍ നി ങ്ങള്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തുറന്നുവെന്ന് പറയാം.

 

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പുതുക്കി രാജ്യാന്തര നാണ്യനിധി

നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമാക്കി ഉയര്‍ത്തി രാജ്യാന്തര നാണ്യനിധി. ഗ്രാമീണ മേഖലയില്‍ ഉപഭോഗം കൂടിയത് അടക്കമുള്ള ഘടകങ്ങളാണ് വളര്‍ച്ചാ അനുമാനം പുതുക്കാന്‍ പ്രേരണയായത് എന്ന് രാജ്യാന്തര

Read More »

നൂതന സാമ്പത്തിക ശാക്തീകരണ സംരംഭവുമായി ഐബിഎംസി യുഎഇ

സ്വകാര്യ മേഖലയുടെ മുന്‍കയ്യിലുള്ള സംരംഭം ആഗോള സാമ്പത്തിക ശാക്തീകരണത്തിനും പ്രൊജക്റ്റുകള്‍ക്കും വ്യാപാരത്തിനും പിന്തുണയാകുന്നു. ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും.   അബുദാബി: ധന സേവന കണ്‍സള്‍ട്ടന്‍സി, ഇമാര്‍ക്കറ്റ് പ്‌ളേസ്

Read More »

ചൊവ്വാഴ്ച മുതല്‍ 2000 രൂപ നോട്ടുകള്‍ മാറാം ; പ്രത്യേക ഫോമും തിരിച്ചറിയല്‍ രേഖയും വേണ്ടെന്ന് എസ്ബിഐ

2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേ ഖല ബാങ്ക് എസ്ബിഐ. നോട്ടുമാറാന്‍ ശാഖയില്‍ വരുമ്പോള്‍ ഉപഭോക്താവ് തിരിച്ചറി യല്‍ രേഖ നല്‍കേണ്ടതും ഇല്ല. ഫോം പൂരിപ്പിച്ചത് നല്‍കാതെ ഒരേ സമയം

Read More »

മണപ്പുറം ഫിനാന്‍സിന് 1500.17 കോടി രൂപയുടെ അറ്റാദായം

നാലാം പാദത്തില്‍ 415.29 കോടി രൂപ അറ്റാദായം, 59 % വര്‍ധന ഓഹരി ഒന്നിന് 0 .75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു കമ്പനിയുടെ ആസ്തി മൂല്യം 17.2 ശതമാനമുയര്‍ന്നു 35,452 കോടി

Read More »

കച്ചവടക്കാര്‍ക്കായി ആക്സിസ് ബാങ്ക് ‘ഡിജിറ്റല്‍ ദൂക്കാന്‍’

ഡിജിറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കല്‍, ഇന്‍വെന്ററി മാനേജ്മെന്റ്, ബില്ലിങ് തുട ങ്ങി നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. കച്ചവടക്കാര്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കാനും ബിസിനസ് വര്‍ധിപ്പിക്കാനും ഈ ആപ്പില്‍ അവസരമുണ്ട്. കൊച്ചി: കച്ചവടക്കാര്‍ക്ക് സമഗ്ര ഡിജിറ്റല്‍

Read More »

എച്ച്.ഡി.എഫ്.സി ബാങ്ക് കേരളത്തില്‍ 325 ശാഖകള്‍

എച്ച്.ഡി.എഫ്.സി ബാങ്ക് ഒറ്റ ദിവസം കേരളത്തില്‍ 35 പുതിയ ശാഖകള്‍ ആരംഭിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം ശാഖകള്‍ 327 ആയി. മുഖ്യമന്ത്രി പിണറായി വിജ യന്‍ പുതിയ ശാഖകള്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു കൊച്ചി:

Read More »

തൃശൂരിലെ ഇന്‍കര്‍ റോബോട്ടിക്സ് 1.2 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടി

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴില്‍ 2018 ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി റോബോട്ടിക്സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എജ്യുക്കേഷന്‍ എന്നീ മേഖലകളിലാണ് ശ്രദ്ധയൂന്നുന്നത് കൊച്ചി: തൃശൂര്‍ ആസഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി ഇന്‍കര്‍ റോബോട്ടിക്സ് പ്രാരംഭഘട്ട

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »