കെ.അരവിന്ദ്
കുട്ടികളുടെ ജന്മദിനങ്ങളിലും ഉത്സവാവസരങ്ങളിലും മികച്ച മാര്‍ക്ക് നേടിയ വേളകളിലുമൊക്കെ അവര്‍ക്ക് മാതാപിതാക്കളും ഉറ്റബന്ധുക്കളും സമ്മാനമായി പണം നല്‍കുന്നത് സാധാരണമാണ്. പണം പിഗ്ഗി ബാങ്കില്‍ അലസമായിടുന്ന കാലമൊക്കെ കഴിഞ്ഞു. കുട്ടികള്‍ക്കായി സേവിംഗ്‌സ് അക്കൗണ്ടുകള്‍ ആരംഭിച്ച് അതില്‍ പണം നിക്ഷേപിക്കുന്നതാണ് പുതിയ പ്രവണത. കുട്ടികള്‍ക്ക് നേരിട്ട് പണം നല്‍കുന്നതിനു പകരം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയുമാകാം.
വിവിധ ബാങ്കുകളില്‍ ചൈല്‍ഡ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള സൗകര്യമുണ്ട്. ചില ബാങ്കുകളില്‍ ഒരു ദിവസം മാത്രം പ്രായമായ കുട്ടിയുടെ പേരില്‍ പോലും അക്കൗണ്ട് ആരംഭിക്കാം.
കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും ദീര്‍ഘകാലയളവിനുള്ളില്‍ അവരുടെ പണം വളരുന്നത് നേരിട്ടറിയുന്നതിനും ഇത്ത രം അക്കൗണ്ടുകള്‍ സഹായകമാണ്. ബാങ്ക് അക്കൗണ്ട് തുറയ്‌ക്കുന്നതിനുള്ള ചെലവുകളെക്കുറിച്ചും മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികള്‍ക്ക് മനസ്സിലാക്കാനുള്ള വഴി ഒരുങ്ങും. ഇതെല്ലാം സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് കുട്ടികളെ സന്നദ്ധരാക്കും.
എല്ലാ മാസവും കുട്ടികള്‍ക്ക് നല്‍കുന്ന പോക്കറ്റ് മണി അവരുടെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മതിയാകും. ബാങ്ക് അക്കൗണ്ട് ഇടപാടുകളെക്കുറിച്ച് മനസ്സിലാക്കാന്‍ മാത്രമല്ല, അക്കൗണ്ടിലെ നിക്ഷേപത്തിന് പലിശ ലഭിക്കുന്നതെങ്ങനെയെന്നും കുട്ടിക്ക് അറിയാനാകും. ഡെബിറ്റ് കാര്‍ഡ് വഴി പിന്‍വലിക്കുകയും ചെലവാക്കുകയും ചെയ്യു ന്ന തുകയ്‌ക്ക് പരിധി ഏര്‍പ്പെടുത്തുകയാണെങ്കില്‍ കുട്ടികളുടെ ധനവിനിയോഗത്തെ നിയന്ത്രിക്കാം. ഇത്തരത്തില്‍ ഓരോ ദിവസവും ഓരോ മാസവും ചെലവിടുന്ന തുകയ്‌ക്ക് പരി ധി ഏര്‍പ്പെടുത്താവുന്നതാണ്.
ചൈല്‍ഡ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് ചില നിബന്ധനകള്‍ ബാധകമാണ്. ഇത്തരം അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ്, പ്രതിദിനം പിന്‍വലിക്കാവുന്ന പരമാവധി തുക എന്നിവയുടെ കാര്യത്തില്‍ സാധാരണ എസ്‌ബി അക്കൗണ്ടുകളില്‍ നിന്ന് വ്യത്യസ്‌തമായ വ്യവസ്ഥകളാണ് ഉള്ളത്. മിക്ക ബാ ങ്കുകളിലും രക്ഷിതാവിന് സ്വന്തം പേരില്‍ അ ക്കൗണ്ടുണ്ടെങ്കില്‍ മാത്രമേ കുട്ടികളുടെ പേ രില്‍ അക്കൗണ്ട് തുറയ്‌ക്കാനാകൂ. അക്കൗണ്ട് ആരംഭിക്കുന്നതിന് കുട്ടിയുടെ ജനന തീയതി തെളിയിക്കുന്ന രേഖയും രക്ഷിതാവിനെ സംബന്ധിച്ച വിവരങ്ങളും നല്‍കേണ്ടതുണ്ട്.
പുതുതലമുറ ബാങ്കുകളാണ് പ്രധാനമായും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെ ന്ന നിബന്ധന വെക്കുന്നത്. അതേ സമയം പൊതുമേഖലാ ബാങ്കുക ള്‍ക്കും പഴയ തലമുറ ബാങ്കുകള്‍ക്കും മിനിമം ബാലന്‍സ് സംബന്ധിച്ച് കര്‍ക്കശമായ നി ബന്ധനകളില്ല. ഉദാഹരണത്തിന് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്‌ബിഐയില്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമല്ല. പഴയ തലമുറ ബാങ്കായ ഫെഡറല്‍ ബാങ്കില്‍ 1000 രൂപ മാത്രമേ മിനിമം ബാലന്‍സായി നിലനിര്‍ത്തേണ്ടതുള്ളൂ.
മിക്ക ബാങ്കുകളും ഇത്തരം അക്കൗണ്ടുകള്‍ ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് എടിഎം/ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനും ഷോപ്പിംഗ് നടത്തുന്നതിനുമുള്ള പരിധികള്‍ പ്രതിദിന, പ്രതിവാര, പ്രതിമാസ, പ്രതിവര്‍ഷ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ക്ക് നിശ്ചയിക്കാവുന്നതാണ്. മിക്ക ബാങ്കുകളും എടിഎം/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പ്രതിദിനം പിന്‍ വലിക്കാവുന്ന പരമാവധി തുക 5000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്കും പത്ത് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുമായി പ്രത്യേക അക്കൗണ്ടുകള്‍ ലഭ്യമാണ്. കുട്ടികള്‍ക്ക് നിശ്ചിത പ്രായം കഴിഞ്ഞാല്‍ അ ക്കൗ ണ്ട് അപ്‌ഗ്രേഡ് ചെയ്യാം. മിക്ക ബാങ്കുകളും ഇത്തരം അക്കൗണ്ടുകളില്‍ പ്രത്യേക പാസ്‌ബുക്കും ചെക്ക് ബുക്കും നല്‍കുന്നുണ്ട്. ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോഴും രക്ഷിതാക്കള്‍ക്ക് എസ്‌എംഎസ് ലഭിക്കുന്ന സംവിധാനം മിക്ക ബാങ്കുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുട്ടികളുടെ അക്കൗണ്ടിനെ നെറ്റ് ബാങ്കിം ഗുമായി ബന്ധിപ്പിക്കുകയും അതുവഴി കുട്ടികളുടെ അക്കൗണ്ട് ഇടപാടുകള്‍ നിരീക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ എവിടെയൊക്കെ, എത്രയൊക്കെ പണം ചെലവഴിച്ചുവെന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലാക്കാനാവും. തന്റെ അനുവാദമില്ലാതെ കുട്ടി തുടര്‍ന്ന് ഇടപാടുകള്‍ നടത്താന്‍ താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍ രക്ഷിതാവിന് ബാങ്കിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് കാര്‍ഡ് ലോക്ക് ചെയ്യാന്‍ സാധിക്കും.
പരിധികള്‍ക്ക് വിധേയമാ യി അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് കുട്ടികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ടെങ്കിലും നികുതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും രക്ഷിതാവിന്റെ അക്കൗണ്ടായാണ് ഇത് കണക്കാക്കുക. കുട്ടി സ്വന്തം കഴിവ് ഉപയോഗിച്ച് പണം സമ്പാദിക്കുന്നതു വരെ അക്കൗണ്ടിലെ നിക്ഷേപത്തിനുള്ള പലിശ രക്ഷിതാവിന്റെ പേരിലായിരിക്കും കണക്കാക്കുന്നത്.


















