Web Desk
ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആന്‍റിജെൻ ടെസ്റ്റ് ആരംഭിക്കണമെന്ന് ഐസിഎംആര്‍. എല്ലാ സർക്കാർ- സ്വകാര്യ മെഡിക്കൽ കോളേജുകൾ, സർക്കാർ ആശുപത്രികൾ, അംഗീകൃത സ്വകാര്യ ആശുപത്രികൾ, പരിശോധന നടത്താൻ അംഗീകരിച്ച ഡയഗ്നോസ്റ്റിക് ലബോറട്ടറികൾ എന്നിവ ആന്‍റിജന്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന രീതികൾ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. കൊവിഡ് ടെസ്റ്റിങ്ങിനെ സംബന്ധിച്ച് രാജ്യത്തെ നോഡല്‍ ഏജന്‍സി ചൊവ്വാഴ്ച പുറിത്തിറക്കിയ പ്രസ്താവനയിലാണ് ആൻറിജൻ ടെസ്റ്റ് തുടങ്ങണമെന്ന് നിര്‍ദേശിച്ചിട്ടുളളത്.
കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാലാണ് ആന്‍റിജൻ പരിശോധന ആരംഭിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 15,968 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരുടെ റെക്കോര്‍ഡ് നിരക്കാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,56,183 ആയി.