ഇന്ത്യയില്‍ കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലെ പ്രധാന നാഴികകല്ലായിരുന്ന വാക്‌സിന്‍ നിര്‍മാണവും വിതരണവും ഫലപ്രദമായി നടക്കുന്നതിന്റെ വിജയം വിളംബരം ചെയ്ത് ദുബായ് എക്‌സ്‌പോ വേദി
ദുബായ് : ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ദുബായ് എക്‌സ്‌പോയിലെ ഇന്ത്യയുടെ പവലിയനില്‍ രാജ്യം കോവിഡ് പ്രതിരോധത്തിന്റെ നിര്‍ണായക നേട്ടം കൈവരിച്ചതിന്റെ വിളംബരം നടന്നു.
എക്‌സ്‌പോ വേദിയിലെ കമാനത്തില്‍ രാജ്യം 150 കോടി വാക്‌സിന്‍ വിതരണം നടത്തിയെന്ന് പ്രദര്‍ശിപ്പിച്ചു. ഡിസ്‌പ്ലേ ബോര്‍ഡിലാണ് ഈ വിളംബരം പ്രത്യക്ഷപ്പെട്ടത്.
രാജ്യത്തെ ജനങ്ങള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുകയും മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് വിതരണത്തിലേക്ക് കടക്കുകയുമാണെന്ന് അറിയിക്കുന്നതായിരുന്നു ലൈറ്റ് ഡിസ്‌പ്ലേ.
ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയാണ് ഇതിന് തുടക്കം കുറിക്കുക.
രാജ്യം കോവിഡിന്റെ മൂന്നാം തരംഗമാണ് നടക്കുന്നത്. തലസ്ഥാനമായ ഡെല്‍ഹി, മുംബൈ എന്നിവടങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. എന്നാല്‍, മുമ്പ് സംഭവിച്ചതു പോലെ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ദുബായ് എക്‌സ്‌പോയിലെ ഏറ്റവും ആകര്‍ഷകമായ പവലിയനുകളില്‍ ഒന്നാണ് ഇന്ത്യയുടേത്. ഇതേവരെ ആറു ലക്ഷത്തോളം സന്ദര്‍ശകര്‍ ഇവിടെ എത്തിക്കഴിഞ്ഞു.