കെ.അരവിന്ദ്
ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷിച്ച് പരമ്പരാഗത എന്‍ഡോവ്‌മെന്റ് പോളിസി എടുക്കുന്നവര്‍ നിരാശരാകേണ്ടി വരും. പോളിസിയിലെ ചട്ടങ്ങളെയും വ്യവസ്ഥകളെയും കുറി ച്ച് മനസിലാക്കാതെ ഏജന്റുമാരുടെ വാക്കുകള്‍ മാത്രം വിശ്വസിച്ച് കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയ പണം ഇത്തരം ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിച്ചാല്‍ ആവശ്യമായ പരിരക്ഷയോ റിട്ടേണോ ലഭിക്കില്ല.
എന്‍ഡോവ്‌മെന്റ് പോളിസികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപവും ഇന്‍ഷുറന്‍സും മിശ്ര ണം ചെയ്‌ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഉപഭോക്താക്കള്‍ ഏജന്റുമാരാല്‍ കബളിപ്പിക്കപ്പെടുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പോളിസിയില്‍ നിന്നും ലഭിക്കുന്ന നേട്ടത്തെ കുറിച്ചുള്ള ഏജന്റുമാരുടെ അടിസ്ഥാന രഹിതമായ പ്രലോഭനങ്ങളില്‍ വീഴാതെ പോളിസിയെ കുറിച്ച് പഠിച്ചു മാത്രം അത് വാങ്ങാനാണ് ഉപഭോക്താക്കള്‍ ശ്രമിക്കേണ്ടത്. ഇന്‍ ഷുറന്‍സ് നിക്ഷേപത്തിനുള്ളതല്ലെന്ന് തിരിച്ചറിഞ്ഞ് ഇത്തരം പോളിസികള്‍ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.
കമ്മിഷന്‍ വളരെ കൂടുതലാണെന്നതിനാല്‍ എന്‍ഡോവ്‌മെന്റ് പോളിസികള്‍ വില്‍ക്കുന്നതില്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ പ്രത്യേക താല്‍പ്പര്യമാണ് കാട്ടുന്നത്. ഒരു എന്‍ഡോവ്‌മെന്റ് പോളിസി വിറ്റാല്‍ ലഭിക്കുന്ന കമ്മിഷന്‍ ആദ്യവര്‍ഷത്തെ പ്രീമിയത്തിന്റെ 25 ശതമാനമാണ്. രണ്ടും മൂന്നും വര്‍ഷങ്ങളിലെ പ്രീമിയത്തിന്റെ ഏഴര ശതമാനവും നാലാമത്തെ വര്‍ഷം മുതല്‍ പ്രീമിയത്തിന്റെ അഞ്ച് ശതമാനവും ഏജന്റിന് കമ്മിഷനായി ലഭിക്കും. ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ ഈ ഭീമമായ കമ്മിഷന്‍ ലക്ഷ്യമാക്കി പരമാവധി വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നത് സ്വാഭാവികം. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് പോളിസി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും അവര്‍ വെളിപ്പെടുത്തണമെന്നില്ല.
മിക്ക എന്‍ഡോവ്‌മെന്റ് പോളിസികളിലും സം അഷ്വേര്‍ഡ് തുക എ ത്രയാണെന്ന് പറയാറുണ്ട്. ഈ തുകയാണ് പോളിസി കാലയളവിനു ശേഷം ലഭിക്കുന്നത്. എന്നാല്‍ ചില പോളിസികളില്‍ ഇക്കാര്യം പറയുന്നില്ല. ഇത്തരം പോളിസികള്‍ എടുത്തവര്‍ ഡെത്ത് ബെനിഫിറ്റ് ആയി ലഭിക്കുന്ന തുക പോളിസി കാലയളവ് പൂര്‍ത്തിയാക്കിയതിനു ശേഷമായാലും ലഭിക്കുമെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് വൈകി മാത്രമാണ് അമളി മനസിലാകുന്നത്.
ഇന്‍ഷുറന്‍സും നിക്ഷേപവും കൂട്ടിക്കുഴയ്‌ക്കരുത് എന്നതാണ് അടിസ്ഥാന പ്രമാണം. കുടുംബത്തിന്റെ വരുമാന സ്രോതസായ വ്യക്തിക്ക് അപ്രതീക്ഷിത മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തിക നില ദീര്‍ഘകാലത്തേക്ക് തുടര്‍ന്നും സംരക്ഷിക്കപ്പെടുന്നതിനാണ് ലൈഫ് ഇന്‍ഷൂര്‍ ചെയ്യുന്നത്. ഈ ലക്ഷ്യം പൂര്‍ണമായും നിറവേറ്റുന്നത് ഉയര്‍ന്ന ഇന്‍ഷുറന്‍സ് കവറേജ് ലക്ഷ്യമാക്കിയുള്ള ടേം പോളിസികളിലൂടെയാണ്. പ്രൊട്ടക്ഷന്‍ പോളിസികള്‍ എന്നും ഇവ അറിയപ്പെടുന്നു. ലൈഫ് ഇന്‍ഷുറന്‍സ് എന്ന ല ക്ഷ്യം മാത്രമുള്ള ടേം പോളിസികള്‍ ഇന്‍ഷുറന്‍സ് തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ആനുപാതികമായി വളരെ കുറഞ്ഞ പ്രീമിയത്തിലാണ് ലഭ്യമാകുന്നത്. അതേ സമയം എന്‍ഡോവ്‌മെന്റ്‌പോളിസികളില്‍ ഇത്രയും കവറേജ് ലഭിക്കുന്നതിന് വളരെ ഉയര്‍ന്ന പ്രീമിയം നല്‍കേണ്ടി വരും.
ലൈഫ് ഇന്‍ഷുറന്‍സിന് ടേം പോളിസി എടുക്കുന്നതിനൊപ്പം നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ടുകളും പിപിഎഫും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം പോലുള്ള പദ്ധതികളുമാണ് തിരഞ്ഞെടുക്കേണ്ടത്.