Web Desk
ദുബായ്: യുഎഇയില്‍ ദേശീയ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് മെട്രോയുടെ സമയക്രമം സാധാരണ നിലയിലാകും. ഇതു സംബന്ധിച്ച് ദുബായ് ആര്‍.ടി.എ വിജ്ഞാപനം പുറത്തിറക്കി.
പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച്,
ഗ്രീന്‍ ലൈനിലെ ട്രെയിനുകള്‍
ശനിയാഴ്ച മുതല്‍ ബുധന്‍ വരെ രാവിലെ 5.30 മുതല്‍ രാത്രി 12 വരെ സര്‍വീസ് നടത്തും. വ്യാഴാഴ്ചകളില്‍ രാവിലെ 5.30 മുതല്‍ അടുത്ത ദിവസം 1 വരെയും വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 1 വരെയും പ്രവൃത്തിക്കും.
റെഡ് ലൈനിലെ ട്രെയിനുകള്‍
ശനിയാഴ്ച മുതല്‍ ബുധന്‍ വരെ രാവിലെ 5 മുതല്‍ അര്‍ദ്ധ രാത്രി വരെയും, വ്യാഴാഴ്ച രാവിലെ 5 മുതല്‍ 1 വരെയും ,വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 1 വരെയും പ്രവൃത്തിക്കും.
Following the completion of the National Sterilisation Programme, #DubaiMetro returns to serve you again at normal trip timings on the Red and Green lines. Plan your trip well, following the preventive measures for your own and others’ safety. #RTA #We_Are_All_Responsible pic.twitter.com/8nvat4aBf4
— RTA (@rta_dubai) June 25, 2020