തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെതിരെ പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്തെത്തി. തിരുവനന്തപുരത്തെ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് മുന്നിലാണ് ഉപരോധം. ഐഎന്‍ടിയുസി ആണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. തൊഴിലാളികളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. കെഎസ്ആര്‍ടിസിയില്‍ വന്‍ തട്ടിപ്പ് നടന്നിരുന്നുവെന്ന് എംഡി വിമര്‍ശിച്ചിരുന്നു. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഐഎന്‍ടിയുസി അറിയിച്ചു.
കെഎസ്ആര്‍ടിസിയില്‍ വ്യാപക ക്രമേക്കാടാണ് നടന്നതെന്ന് ബിജു പ്രഭാകര്‍ തുറന്നടിച്ചിരുന്നു. കെഎസ്ആര്‍ടിസിയില്‍ വന്‍ അഴിമതിയെന്നും 100 കോടി രൂപ കാണാനില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ജീവനക്കാര്‍ ഡീസല്‍ വെട്ടിപ്പും, ടിക്കറ്റ് മെഷീനിലും ക്രമക്കേട് നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.











