തിരുവനന്തപുരം: സിറ്റ് വിഭജനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നതിനെതിരെ യുത്ത് കോണ്‍ഗ്രസ് പ്രമേയം. 10% സീറ്റുകള്‍ മാത്രമേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കാവൂ എന്നും 4 തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്നും പ്രമേയത്തില്‍ പറയുന്നു.
തുടര്‍ച്ചയായി തോല്‍ക്കുന്ന സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ക്ക് നല്‍കി തിരിച്ചു പിടിക്കണം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് മത്സരിക്കേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. പാലക്കാട് നടന്ന സംസ്ഥാന ക്യാമ്പിലാണ് പ്രമേയം പാസാക്കിയത്.