English हिंदी

Blog

heat

 

തിരുവനന്തപുരം: രാവിലെ 11 മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേത്തില്‍ പറയുന്നു.

Also read:  നാല് പേജുകള്‍ ഡല്‍ഹിയില്‍ വെച്ച് എഴുതിച്ചേര്‍ത്തു; മസാല ബോണ്ട് ഇറക്കിയത് ആര്‍ബിഐ അനുമതിയോടെ: ധനമന്ത്രി

65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡി മിടിപ്പ്, മാനസിക അവസ്ഥയില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാകാമെന്നും മുന്നറിയിപ്പുണ്ട്.