ഡല്‍ഹി: നിയമസഭ, ലോക്സഭ സീറ്റുകളിലേക്കുളള ഉപതെരഞ്ഞെടുപ്പുകള്‍ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രളയവും കോവിഡ് പ്രതിസന്ധിയും കാരണം ഏഴ് നിയമസഭാ തെരഞ്ഞെടുപ്പും ഒരു ലോക്സഭാ തെരഞ്ഞെടുപ്പും മാറ്റിവെയ്ക്കാന്‍ വോട്ടെടുപ്പ് പാനല്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കമ്മീഷന്റെ പ്രഖ്യാപനം.
Also read: തദ്ദേശീയമായി വികസിപ്പിച്ച സ്മാര്‍ട്ട് ആന്റി എയര്‍ ഫീല്‍ഡ് വെപ്പണ്‍ വിജയകരമായി പരീക്ഷിച്ചു
56 നിയമസഭാ മണ്ഡലത്തിലും ഒരു ലോക്സഭാ മണ്ഡലത്തിലുമായി ആകെ 57 ഉപതെരഞ്ഞെടുപ്പുകളാണ് നടക്കാനുളളത്. ഈ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനുളള ആറുമാസത്തെ സമയപരിധി സെപ്റ്റംബര്‍ ഏഴിനാണ് അവസാനിക്കുന്നത്. ബാക്കിയുളളവയുടെ സമയ പരിധി അവസാനിക്കുന്നത് സെപ്തംബറിന് ശേഷമാണ്.
അതേസമയം, ഉപതെരഞ്ഞെടുപ്പ് നടക്കാനുളള എല്ലാ സീറ്റുകള്‍ക്കും ഇത് ബാധകമാണോയെന്ന് കമ്മീഷന് വ്യക്തമാക്കിയിട്ടില്ല.




















