English हिंदी

Blog

election

 

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലും ശക്തമായ പോളിംഗ്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 76.04 ശത മാനമായിരുന്നു പോളിംഗ്. ആദ്യഘട്ടത്തേക്കാള്‍ പോളിംഗ് ഉയര്‍ന്നു. ബുധനാഴ്ച നടന്ന ആദ്യഘട്ടത്തില്‍ 73.12 ശതമാനം പോളിംഗ് ആണ് നടന്നത്.

Also read:  സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ് ; കൂടുതല്‍ രോഗബാധിതര്‍ എറണാകുളം തിരുവനന്തപുരം മലപ്പുറം ജില്ലകളില്‍, 64 മരണം

അഞ്ചു ജില്ലകളില്‍ വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. ജില്ലയില്‍ 79.21 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. കോട്ടയം-73.72, എറ ണാകുളം-76-74, തൃശൂര്‍-74.58, പാലക്കാട്-75.52 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിംഗ് ശതമാനം. കൊച്ചി കോര്‍പറേഷനില്‍ 61.45 പേര്‍ വോട്ട് ചെയ്തു.

Also read:  ഉത്തരാഖണ്ഡ് പ്രളയം: കാണാതായ 136 പേരെ മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു

ഇന്ന് 451 തദ്ദേശസ്ഥാപനങ്ങളിലെ 8,116 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചത്. 473 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിരുന്നു.

Also read:  കോവിഡ് പ്രതിരോധത്തില്‍ ചരിത്രനേട്ടം; ഇന്ത്യയില്‍ വാക്‌സിനേഷന്‍ 200 കോടി പിന്നിട്ട്

സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് എറണാകുളം കളമശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പറേഷനിലെ പുല്ലഴി(47) നി യോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.