ദുബായ്: ‘വന്നു..നിന്നു… കണ്ടു…പോയി’ കൊവിഡ് കാലത്ത് ‘ഡ്രൈവ് ഇന്‍ വിവാഹച്ചടങ്ങ്’ നടത്തി വാര്‍ത്തകളില്‍ ഇടം നേടുകയാണ് യുഎഇയിലെ മലയാളി ദമ്പതികള്‍. ദുബായില്‍ നടന്ന മുഹമ്മദ് ജസീം-അല്‍മാസ് അഹ്മദ് ദമ്പതികളുടെ വിവാഹച്ചടങ്ങുകളാണ് കൗതുകമാകുന്നത്. കോവിഡ് പ്രതിസന്ധിയില്‍ വ്യത്യസ്ഥ ആശയങ്ങള്‍ക്കൊണ്ട് ശ്രദ്ധപ്പിടിച്ചു പറ്റിയ നിരവധി വിവാഹങ്ങളുണ്ട്. കുടുംബക്കാരെ കൂട്ടി കോവിഡ് ചട്ടങ്ങള്‍ പാലിച്ച് എങ്ങനെ കല്യാണം നടത്തും എന്നതാണ് എല്ലാവരുടെയും പ്രശ്‌നം. ആ തലപുകയ്ക്കലിനാണ് ഈ ദമ്പതികള്‍ കയ്യടി നേടിയത്.
തങ്ങളുടെ വീടിനു മുന്നില്‍ ഒരു ആര്‍ച്ച് ഉണ്ടാക്കി നവവധുവും വരനും നില്‍ക്കുന്നു. നിക്കാഹ് ചടങ്ങിന് ശേഷം ക്ഷണിക്കപ്പെട്ട അതിഥികള്‍ ആര്‍ച്ചിനു പുറത്ത് വാഹനം നിര്‍ത്തി ആശംസികള്‍ അറിയിക്കുന്നതും വാഹനത്തില്‍ നിന്നും ഇറങ്ങാതെ ഫോട്ടോ എടുക്കുന്നതുമാണ് ഈ ലളിത വിവാഹത്തിന്റെ ഹൈലൈറ്റ്. വരന്റെയും വധുവിന്റെയും നിര്‍ദ്ദേശപ്രകാരമായിരുന്നു സംഭവം അരങ്ങേറിയത്. വന്നവര്‍ക്കും നിന്നവര്‍ക്കും ആവേശം
‘അതിഥികളോട് അല്പ സമയം വാഹനം നിര്‍ത്താനും ആശംസകള്‍ അറിയിച്ച്, ഒരു ഫോട്ടോ എടുത്തതിനു ശേഷം ഡ്രൈവ് ചെയ്ത് പോകാനും തങ്ങള്‍ ആവശ്യപ്പെട്ടു എന്ന് വരന്‍ ജസീം പറയുന്നു. കാറിനുള്ളില്‍ നിന്ന് ഇറങ്ങരുതെന്നും ട്രാഫിക്ക് തടസപ്പെടുത്തരുതെന്നും അതിഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തങ്ങളുടെ ബന്ധുക്കളില്‍ അധികവും പ്രായം കൂടിയവരാണ്. ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെടുന്ന അവരുടെ ആരോഗ്യം മുന്‍നിര്‍ത്തിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും ജസീം കൂട്ടിച്ചേര്‍ത്തു’.


















