ഡോക്ടർ. സലിം കുമാർ
അന്‍പതിനായിരത്തിലധികം ക്യാന്‍സര്‍ രോഗികളെ രോഗത്തില്‍ നിന്നും രക്ഷിച്ചെടുത്ത ദൈവം. പേര് ഡോ.സി .പി മാത്യു… ( MBBS.. MS, ഓങ്കോളജി പ്രൊഫസര്‍ ). എതിര്‍പ്പുകളെയും ഭീഷണികളെയും അവഗണിച്ച് തൊണ്ണൂറ്റി ഒന്നാം വയസിലും രോഗികള്‍ക്ക് പ്രതീക്ഷയും പുതുജീവനും നല്‍ക്കുന്ന ആയിരക്കണക്കിന് രോഗികളുടെ പ്രതീക്ഷയും പ്രത്യാശയുമാണ്….
വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഡോക്ടര്‍, റേഡിയോളജിസ്റ്റ്, അദ്ധ്യാപകന്‍, മേധാവി എന്നീ നിലകളില്‍ മികവാര്‍ന്ന സേവനം നല്‍കി കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായി വിരമിച്ച ഡോക്ടര്‍ സി.പി. മാത്യു ഇന്ന് ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനിലും ഹോമിയോപ്പതിയിലും വിദഗ്ദ്ധനാണ്. സിദ്ധ, ആയുര്‍വേദ, ഹോമിയോ, തുടങ്ങിയവ ഉള്‍പ്പെട്ട സംയോജിത ചികിത്സകളിലൂടെ പ്രത്യാശ നഷ്ടപ്പെട്ട കാന്‍സര്‍ രോഗികളെ സുഖപ്പെടുത്തുന്നു.
ചങ്ങനാശേരി താലൂക്കിലെ തുരുത്തി എന്ന ഗ്രാമത്തില്‍ സി. എം. പോളിന്റെയും കാതറീന്റെയും പുത്രനായി 1921 സെപ്തംബര്‍ ഏഴാം തിയതി സി. പി. മാത്യു ജനിച്ചു. സെന്റ് തോമസ് എല്‍. പി സ്‌കൂളിലും ചിങ്ങവനം സെന്റ് തോമസ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം ഇന്റര്‍മീഡിയേറ്റിനു ചങ്ങനാശേരി സെന്റ് ബാര്‍ക്മാന്‍സ് കോളേജില്‍ ചേര്‍ന്ന് ബിരുദം നേടി.
എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ (പഴയ ഫോര്‍ത്ത് ) പഠിക്കുമ്പോളാണ് ഒരു ഡോക്ടര്‍ ആകണമെ ന്നുള്ള മോഹം മനസ്സില്‍ ഉദിക്കുന്നത്. കുടുംബ സുഹൃത്തായിരുന്ന കുര്യച്ചന്‍ ഡോക്ടര്‍, കുടുംബത്തില്‍ ആര്‍ക്കെങ്കിലും അസുഖം വരുമ്പോള്‍ ചികില്‍സിക്കാന്‍ വരാറുണ്ടായിരുന്നു. കോട്ടും പോക്കറ്റില്‍ തൂക്കിയിടുന്ന വാച്ചും ഒക്കെയായി വരുന്ന അദ്ദേഹത്തിന്റെ പെരുമാറ്റവും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അദ്ദേഹത്തെ കാണുന്നതു തന്നെ എനിക്ക് വലിയ സന്തോഷമായിരുന്നു. അദ്ദേഹത്തെപ്പോലെ ഒരു ഡോക്ടര്‍ ആകണമെന്ന മോഹം എനിക്ക് തോന്നിത്തുടങ്ങിയത് അങ്ങനെ ആയിരുന്നു എന്ന് മാത്യു ഡോക്ടര്‍ ഓര്‍ത്തെടുക്കുന്നു.
വൈദ്യശാസ്ത്ര പഠനത്തിന് അന്നിവിടെ മെഡിക്കല്‍ കോളേജുകള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല, കേരളം പോലും രൂപീകൃതമായിട്ടില്ല. തിരുവിതാംകൂര്‍ സ്റ്റേറ്റ് ആയിരുന്നു. അന്ന് മദ്രാസ് സ്റ്റേറ്റില്‍ ട്രാവന്‍കൂറിന് മെഡിക്കല്‍ കോളേജില്‍ നാല് സീറ്റ് നീക്കി വെച്ചിട്ടുണ്ടായിരുന്നു; കൊച്ചിക്കു രണ്ടു സീറ്റും. 1949ല്‍ ഇന്റര്‍ മീഡിയറ്റ് പാസായവര്‍ഷം മദ്രാസ് മെഡിക്കല്‍ കോളേജില്‍ അപേക്ഷിച്ചു . നാല് സീറ്റുകളില്‍ ഒരെണ്ണം വീതം നായര്‍, ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിക്കും രണ്ടെണ്ണം ഈഴവ കമ്മ്യൂണിറ്റിക്കു മായി ആയിരുന്നു മാറ്റിവച്ചിരുന്നത്. അതില്‍ ക്രിസ്ത്യാനിയുടെ സീറ്റില്‍ അദ്ദേഹത്തിന് പ്രവേശം ലഭിച്ചു.
വിദ്യാഭ്യാസം, ഉദ്യോഗം…
കോട്ടയത്തിലെ കുഗ്രാമത്ത് നിന്നും മദിരാശി പോലുള്ള പട്ടണത്തിലേക്കു പറിച്ചുനട്ടത്, തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ ആദ്യമൊക്കെ ബുദ്ധിമുട്ടി . ഇംഗ്ലീഷും തമിഴുമായിരുന്നു അവിടെ സംസാര ഭാഷ. പഠിക്കാന്‍ മിടുക്കനായിരുന്നതുകൊണ്ട് അഞ്ചു വര്‍ഷം കൊണ്ടുതന്നെ എല്ലാ വിഷയത്തിലും പാസാകാന്‍ കഴിഞ്ഞു. ആ വര്‍ഷത്തെ നൂറു പേരുള്ള ബാച്ചില്‍ ഓരോ വര്‍ഷവുമുള്ള എല്ലാ വിഷയവും ജയിച് ഒരു വര്‍ഷവും നഷ്ടമാകാതെ പാസായ അഞ്ചുപേരില്‍ ഒരാള്‍ സി. പി. മാത്യു ആയിരുന്നു. പാസായ വര്‍ഷം തന്നെ തൃശൂര്‍ സിവില്‍ ആശുപത്രിയില്‍ സെലക്ഷന്‍ കിട്ടി. ആ വര്‍ഷം ഡോക്ടര്‍മാരുടെ മുപ്പതു ഒഴിവുകള്‍ ഉണ്ടായിരുന്നിട്ടും പതിനെട്ടു പേര്‍മാത്രമേ അപേക്ഷിക്കാന്‍ ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും തിരുവിതാംകൂറും കൊച്ചിയും സംയോജിച്ചു തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടിരുന്നു.
കാന്‍സര്‍ ചികിത്സയില്‍ സുഖമാക്കാന്‍ കഴിയാതെ രോഗികള്‍ പിടഞ്ഞു മരിക്കുന്നതു കണ്ടു നിരാശനായ ഒരു കാലമുണ്ടായിരുന്നു 1949 മുതല്‍ 86 വരെ നീണ്ട ചികിത്സാ കാലഘട്ടത്തിലായിരുന്നു ഇത്. 1983 ല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലിചെയുമ്പോള്‍ ഒരു മനുഷ്യന്‍ എന്റെ മുന്നിലേക്ക് കയറിവന്നു. ഒരാഴ്ചയേ ഇനി ബാക്കിയുള്ളു എന്നുപറഞ്ഞ് മെഡിക്കല്‍ കോളേജില്‍നിന്നും ഇനിയൊരു ചികിത്സക്ക് പ്രതീക്ഷയില്ലെന്നു കണ്ടുപറഞ്ഞുവിട്ട രോഗി സുഖമായിരിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വന്നുപറഞ്ഞ ആളെയും കാറില്‍ കയറ്റി ഉടനെത്തന്നെ ആ രോഗിയെ കാണാന്‍ വീട്ടിലേക്കുപോയി. അവിടെയെത്തി ഞാന്‍ രോഗിയെ കാണുമ്പോള്‍ അയാള്‍ നല്ല സുഖമായിട്ടിരിക്കുകയായിരുന്നു. അയാളുടെ എക്‌സ്‌റേയും സ്‌കാനിംഗ് റിപ്പോര്‍ട്ടും നോക്കിയാല്‍ ഒരാഴ്ചക്കുള്ളില്‍ മരിയ്ക്കുമെന്നാണു മനസിലാക്കാന്‍ കഴിയുന്നത്. ആശുപത്രിയില്‍ കിടന്നു മരിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടു അയാള്‍ ആരോടും പറയാതെ ആശുപത്രിവിട്ടു പോവുകയായിരുന്നു. വീട്ടില്‍ കിടന്നപ്പോള്‍ ആരോ പറഞ്ഞു ഒരു പ്രശസ്ത ലാടവൈദ്യര്‍ ഉണ്ടെന്നും അയാളുടെ മരുന്നുകള്‍ കഴിച്ചാല്‍ ഭേദമാകുമെന്നും. ഏതായാലും മരിക്കാന്‍ പോകുന്നതല്ലേ, അതും കൂടെ പരീക്ഷിച്ചുകളയാമെന്നു വിചാരിച്ച്, അയാളുടെ മരുന്ന് കഴിച്ചു. പൂര്‍ണമായും അസുഖം ഭേദമാവുകയുംചെയ്തു. ലാടവൈദ്യന്‍ രണ്ടുമൂന്നു ദിവസം രോഗിയുടെ വീട്ടില്‍ വന്ന് തങ്ങിയായിരുന്നു ചികിത്സിച്ചത്.
പഠിച്ച വൈദ്യശാസ്ത്രത്തിന് ഭേദമാക്കാന്‍ കഴിയാത്തരോഗത്തിനെ ഭേദമാക്കിയ ലാടഗുരുവിനെ കാണാന്‍ എനിക്ക് ആഗ്രഹംതോന്നി, ഞാനവരോട് അയാളെക്കുറിച്ച് അന്വേഷിച്ചു. അയാളെവിടെയുള്ള ആളാണെന്നു ആര്‍ക്കും വലിയപരിചയവുമില്ല. ഒരിടത്തും തങ്ങുന്ന രീതിയല്ല അയാളുടേതെന്നു അറിയാന്‍ സാധിച്ചു. രണ്ടുമാസം കഴിഞ്ഞപ്പോള്‍ രാത്രി രണ്ടുമണിക്ക് എനിക്കൊരു ഫോണ്‍ വന്നു. ഞാന്‍ അന്വേഷിക്കുന്ന ലാടഗുരു ഇവിടെ ഒരു സ്ഥലത്തുണ്ടെന്നും ഇപ്പോള്‍ വന്നാല്‍ കാണാമെന്നും അറിയിച്ചതനുസരിച്ച് ഞാന്‍ അപ്പോള്‍ തന്നെ കാറുമെടുത്തു അദ്ദേഹത്തെ കാണാന്‍ പോയി. അവിടെ ചെന്ന ഞാന്‍, ചങ്ങനാശേരിയില്‍ താങ്കള്‍ ചികിത്സിച്ചു ഭേദമാക്കിയ രോഗിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ആണ് എന്ന് പരിചയപ്പെടുത്തി. എന്ത് മരുന്ന് കൊടുത്താണ് താങ്കള്‍ ആ രോഗിയെ സുഖമാക്കിയതെന്നു ചോദിച്ചു. സിദ്ധ മരുന്ന് ആണ് കൊടുത്തതെന്നല്ലാതെ കൂടുതലൊന്നും വിശദമായി പറഞ്ഞില്ല. അസുഖം ഭേദമായ ആ മനുഷ്യന്‍ എട്ടുവര്‍ഷം ജീവിച്ചു.
ലാടഗുരുവുമായുള്ള സംസാരത്തിനിടയില്‍ അടുത്ത ദിവസം അദ്ദേഹം ശിവഗംഗയ്ക്ക് മരുന്ന് ശേഖരിക്കാന്‍ പോവുകയാണെന്നു പറഞ്ഞു. ഞാനും കൂടെ അദ്ദേഹത്തിന്റെ കൂടെ വന്നോട്ടെയെന്നു ചോദിച്ചു. സന്യാസി വേഷമൊക്കെ ധരിച്ചാണ് പോകുന്നതെന്ന് പറഞ്ഞതുകേട്ട് ഞാനും കാഷായവേഷവും രുദ്രാക്ഷമാലയുമിട്ടു ലാടഗുരുവിന്റെ കൂടെ യാത്രതിരിച്ചു. കോളേജ് പ്രൊഫസറും മെഡിക്കല്‍കോളേജ് സൂപ്രണ്ടുമായിരുന്ന ഞാന്‍ അദ്ദേഹത്തോടൊപ്പം ശിവഗംഗക്കു പോയി. കാട്ടില്‍ താമസിച്ചും ഒരുമിച്ച് ഒരുപായില്‍ കിടന്നുറങ്ങിയും ഒരു പാത്രത്തില്‍നിന്നും ഭക്ഷണംകഴിച്ചും രണ്ടാഴ്ചയോളം നടന്നു. ഇദ്ദേഹത്തിന്റെ കൈയില്‍ ഒരു ശര്‍ക്കരയുണ്ട പോലുള്ള ഒരു മരുന്നാണുള്ളത്, അത് വരുന്ന രോഗികള്‍ക്ക് ചാണപാത്രത്തില്‍ ഉരച്ചു കൊടുക്കാറാണുള്ളത്. ഒരു ഡോസാണ് ഒരു വര, അത് മുലപ്പാലിലോ ഇഞ്ചി നീരിലോ ചാലിച്ചാണ് കഴിക്കേണ്ടത്.
അദ്ദേഹവുമായി രണ്ടാഴ്ച ചിലവഴിക്കപ്പോള്‍ കിട്ടിയ അറിവുവച്ച് അദ്ദേഹം ചികിത്സിച്ച സുപ്രീം കോടതി ജസ്റ്റിസായിരുന്ന കെ.കെ. മാത്യുവിന്റെ ഭാര്യയെകുറിച്ചറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ പോയി. കെ.കെ. മാത്യുവിന്റെ ഭാര്യ മരിച്ചുപോയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ചികിത്സ വളരെ ആശ്വാസജനകം ആയിരുന്നെന്ന് കെ.കെ. മാത്യു അഭിപ്രായപ്പെട്ടത് കേട്ടപ്പോള്‍ ഇതിലേതോ ഗുണമുണ്ടെന്നു മനസിലായി.
കാന്‍സര്‍ ആയിട്ടു മെഡിക്കല്‍ കോളേജില്‍ വരുന്ന പലരും ഈ ലാടവൈദ്യനെ കാണാന്‍ പോയിരുന്നു. അങ്ങനെ എന്റെ കയ്യില്‍ കുറച്ചു ചാണ കിട്ടി. ഞാന്‍ ഇതും കൊണ്ട് അന്വേഷണം ആരംഭിച്ചു. എന്താണ് ഇതില്‍ ഉരച്ചിരിയ്ക്കുന്ന മരുന്നെന്നറിയാന്‍ പലരേയും പോയിക്കണ്ടു. അവരില്‍നിന്നുള്ള അറിവുനേടാന്‍ ശ്രമിക്കുകയും അവരുടെ കൈയിലുള്ള ഗ്രന്ഥങ്ങള്‍ വായിക്കുകയും ചെയ്തു. എന്താണ് സിദ്ധവൈദ്യം എന്നറിയാനുള്ള ആഗ്രഹം എന്നില്‍ അതിശക്തമായി ഉടലെടുത്തു. അവസാനം എറണാകുളത്തെ മാധവ ഫാര്‍മസിയിലെ വൈദ്യരെച്ചെന്ന് കണ്ടപ്പോള്‍ കുറച്ചു പ്രശസ്ത വൈദ്യന്മാരുടെ പേരും അഡ്രസും തന്നു. തൃശൂര്‍, പെരുന്തല്‍മണ്ണ, നാഗര്‍കോവില്‍, കോയമ്പത്തൂര്‍ തുടങ്ങി പലസ്ഥലങ്ങളിലെയും വൈദ്യന്മാരെയും ഞാന്‍ പോയിക്കണ്ടു. ചാണയില്‍ ഉരച്ചിരിക്കുന്ന മരുന്നേതെന്നറിയാന്‍ പലരെയും ചെന്ന് കണ്ടിട്ടും മനസിലാകാതെ അവസാനം ഫറൂക്കിലെ അബുവൈദ്യര്‍ എന്നൊരു വൈദ്യരുടെ അടുത്ത് എത്തിച്ചേര്‍ന്നു. അദ്ദേഹം ചാണ കണ്ടപ്പോഴേ മനസിലാക്കി പറഞ്ഞു ഇത് നവപാഷാണം ആണെന്ന്.
അദ്ദേഹം നവപാഷാണത്തെക്കുറിച്ചുള്ള ഗ്രന്ഥം എടുത്തുകൊണ്ടുവന്നു വായിച്ചു കേള്‍പ്പിച്ചു. പഴനി മലയിലെ മുരുക വിഗ്രഹം നവപാഷാണത്തില്‍ ഭോഗര്‍ മഹര്‍ഷി വാര്‍ത്തതാണ്. അതിന് ഔഷധ ഗുണമുണ്ട്. അതില്‍ അഭിഷേകം ചെയ്തെടുക്കുന്ന നെയ്യും പാലുമെല്ലാം സേവിച്ചാല്‍ കുഷ്ഠരോഗം വരെ മാറുമെന്നാണ് പറയുന്നത്. ഇപ്പോള്‍ ആ വിഗ്രഹം മുഴുവനും ആഴ്‌സനിക്കും, മെര്‍ക്കുറിയും, സള്‍ഫറുമൊക്കെ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. ആ വിഗ്രഹത്തിലഭിഷേകം നടത്താറില്ല. പുനരുദ്ധാരണം ചെയ്യാതെ ആ വിഗ്രഹമിരിക്കുന്ന മുറി അടച്ചിട്ടിരിക്കുന്നു എന്നാണ് അറിയാന്‍ സാധിച്ചത്. വിഗ്രഹത്തിന്റെ പലഭാഗവും ചുരണ്ടി എടുത്തിരിക്കുന്നു.
കോട്ടയത്ത് ജോലിചെയ്യുന്ന സമയത്ത് മദ്രാസില്‍നിന്നും നടരാജശര്‍മ്മയെന്നൊരു ബ്രിഹത് നാഡി ജ്യോത്സ്യന്‍ കോട്ടയത്ത് ഒരു ഇല്ലത്തു വന്നായിരുന്നു. ഞാനവിടെ ചെല്ലുമ്പോള്‍ അദ്ദേഹമവിടെയുണ്ട്. എന്റെ സുഹൃത് അദ്ദേഹത്തിനോട് ഡോക്ടറുടെ ജാതകം ഒന്ന് നോക്കണമെന്ന് പറയുകയും അദ്ദേഹത്തിനെക്കൊണ്ട് എന്റെ ജാതകം എഴുതിച്ച് വായിപ്പിക്കുകയുണ്ടായി. സംസ്‌കൃതത്തില്‍ എഴുതിയ ആ ജാതകത്തില്‍ ഭോഗര്‍ പഴനിമലയിലെ വിഗ്രഹം നിര്‍മ്മിച്ചകാര്യവും പില്‍ക്കാലത്തു ഞാനീ നവപാഷാണത്തിന്റെ പുറകേ പോകുമെന്നും, കഴിഞ്ഞജന്മത്തില്‍ ഒത്തിരി പുണ്യം ചെയ്തിട്ടുണ്ടെന്നും ഈജന്മത്തില്‍ മഹര്‍ഷിമാര്‍ ഒത്തിരി സഹായം ചെയ്യാന്‍ വരുമെന്നുമെല്ലാം എഴുതിയിരുന്നു. അന്നൊന്നും ഞാനതു ഒട്ടുംതന്നെ കാര്യമാക്കിയിരുന്നില്ല. അതിനുശേഷം വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ സിദ്ധചികിത്സയിലേക്ക് എത്തിച്ചേരുന്നത്.
അലോപ്പതിയില്‍ രോഗം ഭേദമാക്കാന്‍ സാധിക്കാതെ പാലിയേറ്റീവ് കെയറിനു അയക്കുന്ന രോഗികളെ സിദ്ധയ്ക്കും, ആയുര്‍വ്വേദത്തിനും ശുപാര്‍ശചെയ്തിരുന്നു. ആധുനിക ചികിത്സാ ശാസ്ത്രത്തിലെ രോഗപരിശോധനാ രീതികള്‍ അറിയാവുന്ന എനിക്ക് എന്തുകൊണ്ട് സിദ്ധകൂടി പ്രാക്ടീസ് ചെയ്തുകൂടാ എന്ന ചിന്ത വരികയും സിദ്ധയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുവാനും തുടങ്ങി. കിട്ടാവുന്ന ബുക്കുകളെല്ലാം സംഘടിപ്പിച്ചു വായിച്ചു മനസിലാക്കി. മദ്രാസില്‍ ചില കമ്പനികള്‍ സിദ്ധ മരുന്നുകള്‍ നിര്‍മ്മിച്ചിരുന്നു. അവരുമായി ബന്ധപെട്ടു മരുന്നുകള്‍ സംഘടിപ്പിച്ചു. അന്നുമുതല്‍ ഏകദേശം മുപ്പത്തിഏഴ് വര്‍ഷങ്ങളായി സിദ്ധ മരുന്നുകളാണ് കൂടുതലും രോഗികള്‍ക്ക് നല്‍കുന്നത്.
ആദ്യമായി ഞാന്‍ സ്വയം തന്നെയാണ് മരുന്നുകള്‍ ഉപയോഗിച്ച് പരീക്ഷിച്ചത്. അങ്ങനെയിരിക്കെ പോണ്ടിച്ചേരിയില്‍ നിന്നും നാല്പത്തിരണ്ടു വയസുള്ള ഒരു രോഗിയുടെ സഹോദരിയായ ഒരു കന്യാസ്ത്രീ എന്നെ ബന്ധപ്പെടുകയുണ്ടായി. യൂഡിനറി ബ്ലാഡറില്‍ ചെറിയ വളര്‍ച്ചയായിരുന്നു ഉണ്ടായിരുന്നത്. ബ്ലാഡര്‍ മുഴുവനെടുത്തിട്ട് കൃത്രിമ ബ്ലാഡര്‍ വച്ചു. ഇനി ഒരു പ്രശ്‌നവുമില്ലന്നു പറഞ്ഞു ആശുപത്രിയില്‍നിന്നും വിട്ടയച്ച അദ്ദേഹത്തിന് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ വയറുനിറയെ കാന്‍സര്‍ ആയി. പോണ്ടിച്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഇനി ഒന്നും ചെയ്യാനില്ല എന്നറിയിച്ചു. കീമോതെറാപ്പിയോ മറ്റോ ചെയ്യാന്‍ മാത്രമേ പറ്റുകയുള്ളു എന്ന് പറഞ്ഞു തിരിച്ചയച്ച ആളായിരുന്നു രോഗി. ഡോക്ടര്‍ ആയുര്‍വേദവും കൂടെ നോക്കുന്നതല്ലേ സഹോദരനെ ഒന്ന് നോക്കാന്‍ പറ്റുമോയെന്നു ചോദിച്ച അവരോട്, കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അവിടെ നിന്നും ആംബുലെന്‍സില്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്ന അദ്ദേഹത്തെ സിദ്ധമരുന്നുകളും, ഹോമിയോയും അലോപ്പതിയും എല്ലാം ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കി; രണ്ടുമാസത്തിനകം രോഗം പൂര്‍ണമായും ഭേദമായി. ഓരോ ദിവസവും വാര്‍ഡില്‍ റൗണ്ട്‌സിനു ചെല്ലുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന വ്യത്യാസങ്ങള്‍ എന്നെത്തന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം തിരികെ പോയി ജോലിയില്‍ പ്രവേശിക്കുകയും പതിനാറുവര്‍ഷം അവിടെ ജീവിക്കുകയും പിന്നീട് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചെന്നാണ് അറിഞ്ഞത്.
1983-84 മുതല്‍ ഇന്നുവരെ സിദ്ധയും, ഹോമിയോപ്പതിയും, അലോപ്പതിയും ചേര്‍ന്നുള്ള ഒരു സമഗ്രചികിത്സിരീതിയാണ് ഞാന്‍ പ്രയോഗിക്കുന്നത്. എല്ലാ ആശുപത്രികളില്‍ നിന്നും ഉപേക്ഷിക്കുന്ന രോഗികളെ മാത്രമേ ഞാനിപ്പോള്‍ ചികിത്സിക്കുന്നുള്ളു. സിദ്ധമരുന്ന് ഉപയോഗിച്ചതിലൂടെ അത്ഭുതാവഹമായ രോഗശാന്തിയുടെ അനുഭവമാണ് കാന്‍സര്‍ ചികിത്സയില്‍ എനിക്ക് രോഗികളില്‍ ഉണ്ടാക്കാന്‍ സാധിച്ചത്. പുതിയ രോഗികള്‍ വന്നാല്‍ മറ്റ് ആശുപത്രികളിലേക്ക് പോകാനാണ് ഞാന്‍ പറയാറുള്ളത്. എല്ലാവരും ഉപേക്ഷിക്കുന്നവരെയാണ് ഞാനിപ്പോള്‍ കൂടുതലായി നോക്കുന്നത്. അത്തരത്തിലുള്ള ഏതാണ്ട് നാലായിരം രോഗികളെ ചികിത്സിച്ചതിന്റെ രേഖകള്‍ എന്റെ കൈവശമുണ്ട്. പത്തും ഇരുപത്തഞ്ചും വര്‍ഷമായിട്ടും ഇന്നും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന പഴയ രോഗികള്‍ ഉണ്ടെന്നുള്ളതും അഭിമാനം തന്നെയാണ്.
കാന്‍സര്‍ ചികിത്സാ രംഗത്തെ മറക്കാനാകാത്ത അനുഭവങ്ങള്‍
സൗത്ത് ആഫ്രിക്കയില്‍ നിന്നും ഓവറിയില്‍ ഒരു തേങ്ങയുടെ വലുപ്പമുള്ള കാന്‍സര്‍ ബാധിച്ച്, നാട്ടില്‍പോയി മരിക്കാനാണ് ആഗ്രഹമെങ്കില്‍ പെട്ടെന്ന് പൊയ്‌ക്കോളു എന്ന് ആശുപത്രിയില്‍നിന്നും പറഞ്ഞുവിട്ട ഒരു മലയാളി ടീച്ചര്‍ മുതല്‍ ചെന്നൈ സ്വദേശി എയിഡ്‌സ് ബാധിതന്‍ വരെ രോഗവിമുക്തനായ ഉദാഹരണങ്ങള്‍ പറയാനാണെങ്കില്‍ ആയിരക്കണക്കിന് ഉണ്ട്. പൊന്നാനി സ്വദേശിയായ നാല്പതുവയസുകാരി വലതു ബ്രെസ്റ്റ് കാന്‍സര്‍ ചികില്‍സിക്കാന്‍ RCC യില്‍ ചെന്ന് പരിശോധന കഴിഞ്ഞപ്പോള്‍ എല്ലു മുഴുവനും കാന്‍സര്‍ ബാധിച്ചിരുന്നു. അവസാന നടപടിയായി പാലിയേറ്റീവ് ശുപാര്‍ശചെയ്തു തിരികെ വിട്ടു. അവര്‍ ആരോ പറഞ്ഞതനുസരിച്ചു എന്നെ കാണാന്‍ വരികയും സിദ്ധയും അലോപ്പതിയും ചേര്‍ന്നുള്ള ചികിത്സയില്‍ പൂര്‍ണമായും സുഖമാകുകയും ചെയ്തു.
രോഗികള്‍ കാന്‍സര്‍ ബാധിച്ചും ചികിത്സകൊണ്ടുമാണ് മരിക്കുന്നതെന്നാണ് എന്റെ അഭിപ്രായം. പലപ്പോഴും ശരിയായ രോഗനിര്‍ണ്ണയമല്ല നടക്കുന്നത്. അതിനു ഉത്തമ ഉദാഹരണം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഇരുപതുവയസുകാരന്റെ നാക്കു മുറിച്ചു മാറ്റിയ സംഭവമായിരുന്നു. ചാലക്കുടി സ്വദശിയായ ഒരു ചെറുപ്പക്കാരന് നാക്കില്‍ കാന്‍സര്‍ കണ്ടെത്തി ആദ്യം തൃശൂരിലെ പ്രധാന ആശുപത്രിയില്‍ പോയി നാക്കിന്റെ പകുതി ഭാഗം അവിടെ മുറിച്ചുമാറ്റി എന്നിട്ടും ഭേദമാകാത്തതിനാല്‍ ബാക്കി പകുതി തിരുവനന്തപുരത്തുള്ള പ്രധാന സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ മുറിച്ചു മാറ്റി. അതിനു ശേഷമാണ് എന്നെ കാണാന്‍ വന്നത്. മൂക്കിലൂടെയും വായിലൂടെയും ട്യൂബിട്ടുവന്ന ആ കുട്ടിയുടെ മുഖം ഒരിക്കലും മറക്കാന്‍ കഴിയുന്നില്ല. എന്റെ പരിശോധനയില്‍ കൂര്‍ത്ത വരിതെറ്റിയിരിക്കുന്ന പല്ലുകള്‍ ആയിരുന്നു നാക്കില്‍ ഉരഞ്ഞു മുറിവുണ്ടാകാനും അത് കാന്‍സറായി രോഗനിര്‍ണ്ണയം നടത്താനും കാരണമെന്നു മനസിലാക്കി. നാക്ക് മുറിക്കുംമുമ്പ് ആ പല്ലുകള്‍ എടുത്തുകളഞ്ഞിരുന്നെങ്കില്‍ ആ ചെറുപ്പക്കാരന് ഈഗതി വരില്ലായിരുന്നു. ഇതിനെ പറ്റി ആ ഡോക്ടര്‍ക്ക് ഞാന്‍ ഒരു കത്തെഴുതി. ആ ഇരുപതു വയസുകാരന്റെ ആത്മാവ് നിങ്ങളോട് ഒരിക്കലും പൊറുക്കില്ലെന്നും അത് നിങ്ങളോട് പ്രതികാരം ചെയ്യുമെന്നും ഞാനെഴുതി. അത്രയ്ക്ക് ക്രൂരതയാണ് ആ കുട്ടിയോട് അവര്‍ ചെയ്തതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
എന്താണ് കാന്‍സര്‍ ?
കാന്‍സറിന് ഫലപ്രദമായ ചികിത്സയുണ്ടോ ?
ഭൂമിയില്‍ മനുഷ്യരാശിയെ കാര്‍ന്നു തിന്നുന്ന രോഗങ്ങളില്‍ ഏറ്റവും ഭീകരമാണ് കാന്‍സര്‍ എന്നുതന്നെ പറയാം. ലോകത്തില്‍ ഏകദേശം 10 ദശലക്ഷം ആളുകള്‍ വര്‍ഷം തോറും കാന്‍സര്‍ ബാധിച്ചു മരണമടയുന്നുയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ അത് ഏകദേശം മൂന്നു ലക്ഷവും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം അനുസരിച്ച് 1300 ല്‍ അധികം ഇന്ത്യക്കാര്‍ പ്രതിദിനം കാന്‍സര്‍മൂലം മരിക്കുന്നു. 2020 ല്‍ ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 679,421 (100,000 ന് 94.1), സ്ത്രീകളില്‍ 712,758 (100,000 ന് 103.6) എന്നിവയാണ്. 68 പുരുഷന്മാരില്‍ ഒരാള്‍ (ശ്വാസകോശ അര്‍ബുദം), 29 സ്ത്രീകളില്‍ ഒരാള്‍ (സ്തനാര്‍ബുദം), 9 ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് കാന്‍സര്‍ വരാം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ രോഗത്തെപറ്റി നമ്മുടെ ആളുകളില്‍ ശരിയായ അറിവ് വളരെ കുറവാണ്. രോഗത്തിന്റെ വൈകിയ വേളകളിലാണ് രോഗികള്‍ ചികിത്സതേടി ആശുപത്രികളില്‍ എത്തുന്നത്. കാന്‍സറിനെ പറ്റി വളരെയേറെ അജ്ഞതയും തെറ്റിധാരണയും നമ്മുടെ ഇടയില്‍ ഉണ്ട്.
കാന്‍സര്‍ എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ഥം ഞണ്ട് എന്നാണ്. ഏതാണ്ട് വൃത്താകൃതിയിലുള്ള ഞണ്ടിന്റെ ശരീരത്തിന് ചുറ്റുമുള്ള കാലുകള്‍ പോലെ കാന്‍സര്‍ രോഗവും ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു ആരംഭിച്ചു എല്ലാഭാഗത്തിലേയ്ക്കും പടരുന്നു. ആധുനിക വൈദ്യ ശാസ്ത്രത്തിനു പൂര്‍ണ്ണമായും കീഴ്‌പ്പെടുത്താന്‍ കഴിയാത്ത രോഗമായിട്ടാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ അത് നൂറുശതമാനം ശരിയല്ല. ആരംഭത്തില്‍ കണ്ടെത്തിയാല്‍ മിക്ക കാന്‍സര്‍ രോഗങ്ങളും പൂര്‍ണമായിട്ടും ഭേദമാക്കാന്‍ സാധിക്കും.
കാന്‍സറിന് ചികിത്സയുണ്ടെന്ന് പറയുന്നത് രോഗം പൂര്‍ണ്ണമായി സുഖപ്പെടുത്താമെന്ന അര്‍ത്ഥത്തിലല്ല. രോഗം നിമിത്തമുണ്ടാകുന്ന കഷ്ടപ്പാടുകള്‍ ചികിത്സയിലൂടെ ഫലപ്രദമായി വളരെ കുറയ്ക്കാന്‍ കഴിയുമെന്നുള്ളത് ഒരു സത്യമാണ്. കാന്‍സര്‍ ഏതു പ്രായക്കാരെയും ബാധിക്കാവുന്ന ഒരു രോഗമാണ്. ഗര്‍ഭസ്ഥശിശു മുതല്‍ വാര്‍ദ്ധക്യത്തിന്റെ അവസാന നാളില്‍വരെ കാന്‍സര്‍ വരാന്‍ സാധ്യതയുണ്ട്. ചില പ്രത്യേക പ്രായക്കാരെ മാത്രം ബാധിക്കുന്ന കാന്‍സര്‍ രോഗങ്ങളുണ്ട്. ചിലതു കുട്ടികളെ മാത്രം ബാധിക്കുന്നവ, മറ്റു ചിലത് പ്രായമായവരെ മാത്രം ബാധിക്കുന്നത്. കൊച്ചുകുട്ടികളില്‍ ഉണ്ടാകുന്ന കാന്‍സര്‍ വളരെ അപകടകാരിയാണ്.
കാന്‍സര്‍ പുതിയ കാലഘട്ടത്തിലെ രോഗമാണോ ?
കാന്‍സര്‍ ഒരു പുതിയ രോഗമാണെന്നാണ് മിക്കവരുടേയും ധാരണ. അതുശരിയല്ല മനുഷ്യരാശിയോളം പഴക്കം കാന്‍സറിനും ഉണ്ടെന്നുള്ളതിന് തെളിവുകള്‍ ഉണ്ട്. 5000 മുതല്‍ 7000 വര്‍ഷം പഴക്കമുള്ള ഈജിപ്റ്റിലെ കല്ലറകളില്‍ സൂക്ഷിച്ചിരുന്ന ശവശരീരങ്ങളില്‍ ചിലതിന്റെ വായില്‍ കാന്‍സര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലേയും പേര്‍ഷ്യയിലേയും ചില പ്രാചീന ഗ്രന്ഥങ്ങളില്‍ കാന്‍സര്‍ രോഗത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഭാരതീയ ചികിത്സാ ഗ്രന്ഥങ്ങളില്‍ ഇതിന്റെ ചികിത്സയിലേക്കുള്ള മരുന്നുകളെക്കുറിച്ചു പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നൊക്കെ ഋഷിമാര്‍ ഇവയ്ക്കു പുറ്റുനോവ് എന്നൊക്കെയുള്ള പേരുകളാണ് നല്‍കിയിരുന്നത്.
എന്താണ് കാന്‍സര്‍ വരാതിരിക്കുവാനുള്ള പോംവഴി ?
ഈ അടുത്ത കാലങ്ങളില്‍ ലോകത്താകമാനം കാന്‍സര്‍ രോഗബാധിതരുടെ എണ്ണം വളരെയധികം കൂടിക്കൊണ്ടിരിക്കുന്നു. നമ്മുടെ ആഹാരരീതിയിലും ജീവിതരീതിയിലും ഉണ്ടായ മാറ്റമാണ് ഇതിനൊക്കെ കാരണം. എല്ലാ രോഗങ്ങള്‍ക്കും കാരണം നമ്മുടെ രോഗപ്രതിരോധ ശേഷിയുടെ കുറവ് ആണ്. നമ്മുടെ രോഗപ്രതിരോധശേഷി നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ അനുസരിച്ചാണിരിക്കുന്നത്. ശുദ്ധമായ ഭക്ഷണം ആണ് നാമെപ്പോഴും കഴിക്കുവാനുള്ളത്. നമ്മുടെ ആഹാരമാണ് നമ്മുടെ ശരീരം. നല്ലഭക്ഷണം കഴിച്ചാല്‍ നല്ല ശരീരം. മോശം ഭക്ഷണം കഴിച്ചാല്‍ മോശം ശരീരം. ഇന്ന് നമ്മുടെ ഇടയിലുള്ള രോഗങ്ങള്‍ക്ക് കാരണം അന്വേഷിച്ചു നാമെങ്ങും അലയേണ്ട കാര്യമില്ല നാം കഴിക്കുന്ന ആഹാരം തന്നെയാണ് കാരണം. ഭക്ഷണത്തില്‍ തൈര് ഒരു പ്രധാന ഭക്ഷണം ആയിരിക്കണം. തൈരിലടങ്ങിയിരിക്കുന്ന ലാക്ടോബസില്‌സ് ബാക്റ്റീരിയ വന്‍കുടലിനകത്ത് ( ഇീഹീി ) ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് അത് നമ്മുടെ ടൈപ്പ് 2 പ്രമേഹം, കോശജ്വലന മലവിസര്‍ജ്ജനം (ക്രോണ്‍സ്, വന്‍കുടല്‍പുണ്ണ്) തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കാന്‍ മറ്റ് ബാക്ടീരിയ എതിരാളികള്‍ക്കൊപ്പം അവ സഹായിക്കുന്നു. ഇക്കാരണത്താല്‍, നമ്മുടെ കുടല്‍ മൈക്രോബയോമിലെ ഒരു പ്രധാന അംഗമാണ് ലാക്ടോബാസിലസ്. അതുകൊണ്ടു ഒരുഗ്ലാസ് തൈരെങ്കിലും ദിവസവും ഭക്ഷണത്തില്‍ കഴിച്ചിരിക്കണം. രാത്രി തൈര് ഒരുകാരണവശാലും കഴിക്കുവാന്‍ പാടില്ല.
ആയുര്‍വ്വേദ വിധിപ്രകാരം സൂര്യാസ്തമനത്തിനുശേഷം ഭക്ഷണമൊന്നും കഴിക്കുവാന്‍ പാടില്ല. പകല്‍ മുഴുവന്‍ തിരക്കായി പണിയെടുക്കുന്ന തലച്ചോറിന് രാത്രിയാണ് വിശ്രമം കിട്ടുന്ന സമയം. ആ സമയത്തു തലച്ചോറിനകത്തു ധാരാളം രക്തം ആവശ്യം വരുന്നു. പകല്‍സമയത്തെ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടായ കേടുപാടുകള്‍ തീര്‍ക്കുന്നത് രാത്രിയിലാണ്. വൈകുന്നേരത്തിനു ശേഷം ഭക്ഷണം ധാരാളം കഴിച്ചാല്‍ രക്തം മുഴുവനും ദഹനപ്രക്രിയക്കായി വയറിന്റെ സ്പ്ലാങ്ക്നിക് ഏരിയയിലേക്ക് എത്തിച്ചേരും. ദഹനപ്രക്രിയ ഒരു വലിയ നടപടിക്രമമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം മുഴുവന്‍ രക്തമാകുന്ന പ്രക്രിയയാണ് അവിടെ പ്രധാനമായും നടക്കുന്നത്. ഭക്ഷണം രാത്രികാലങ്ങളില്‍ താമസിച്ചാണ് കഴിക്കുന്നതെങ്കില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ രക്തം കിട്ടാതാവുകയും കാലക്രമത്തില്‍ പല അസുഖങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. നല്ല ഉറക്കം കിട്ടാനാണെങ്കില്‍ രാത്രികാലങ്ങളിലെ ഭക്ഷണശീലം മാറ്റേണ്ടത് അത്യാവശ്യമാണ്. സസ്യഭുക്കുകളില്‍ കാന്‍സര്‍ രോഗം പെട്ടെന്ന് ബാധിക്കുകയില്ല. രാസവളങ്ങളും രാസകീടനാശിനികളും പ്രയോഗിക്കുന്നതിലൂടെ ഇന്ന് നമുക്ക് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കാന്‍സര്‍ രോഗ വാഹകരായി മാറിക്കഴിഞ്ഞു. വിഷമില്ലാത്ത ജൈവകൃഷികള്‍ പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നവരെ കണ്ടെത്തി ശക്തമായശിക്ഷ ഉറപ്പാക്കേണ്ടതും സര്‍ക്കാരിന്റെ പ്രാഥമിക കടമയാണ്. പഞ്ചായത്തുകള്‍ തോറും കാന്‍സര്‍ ആശുപത്രികള്‍ തുടങ്ങുന്നതിനേക്കാള്‍ അത്യാവശ്യമായി ശ്രദ്ധകൊടുക്കേണ്ടത് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ ഭക്ഷണം എന്നിവ ഉറപ്പു വരുത്തുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. അല്ലാതെ എത്ര മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികള്‍ കെട്ടിപൊക്കിയാലും ആരോഗ്യരംഗത്തെ കച്ചവടം കൂടുകയല്ലാതെ ജനങ്ങളുടെ ആരോഗ്യത്തിന് ഒരു പ്രയോജനവും ഉണ്ടാവുകയില്ല.
മുന്നില്‍ വരുന്ന രോഗിയുടെ ആരോഗ്യവും ജീവനുമാണ് ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം പരമ പ്രാധാന്യം. അവിടെ എന്റെ സമ്പ്രദായം മാത്രമാണ് ശരിയെന്നും അതുമാത്രമേ ഞാന്‍ ഉപയോഗിക്കു എന്നുള്ള ചിന്ത എല്ലാവരും ഉപേക്ഷിക്കണം. പലപ്പോഴും ഡോക്ടര്‍മാരുടെ അഹംഭാവമാണ് തനിക്കു സാധിക്കാത്തതു മറ്റൊരാള്‍ക്ക് നിര്‌ദ്ദേശിക്കുന്നതില്‍ നിന്നും അവരെ വിലക്കുന്നത്. എന്റെ സമ്പ്രദായത്തിനു മാത്രമാണ് ചികിത്സിക്കുവാനുള്ള അധികാരമെന്നും മറ്റുള്ളതൊന്നും ശരിയല്ലെന്നുമുള്ള ചിലരുടെ വാദം അപഹാസ്യമാണ്. ഒരാള്‍ മറ്റൊരു സമ്പ്രദായത്തെക്കുറിച്ച് ഗഹനമായ അറിവ് നേടാത്തിടത്തോളം കാലം അതിന്റെ ശരി തെറ്റുകളെ കുറിച്ച് എങ്ങനെ ആധികാരികമായി അഭിപ്രായം പറയാന്‍ സാധിക്കും. അറിവില്ലാത്ത കാര്യത്തെപറ്റി അഭിപ്രായം പറയുന്നത് മണ്ടത്തരമാണ്. കാന്‍സര്‍ ചികിത്സയില്‍ സിദ്ധ, ആയുര്‍വേദ, ഹോമിയോപ്പതി, മോഡേണ്‍ മെഡിസിന്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ചികിത്സാസംവിധാനമാണ് നമ്മുടെ നാടിനും ലോകത്തിനും അത്യാവശ്യമായുള്ളത്.
ഓരോ പൗരന്റെയും ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാരിന് ബാധ്യതയുണ്ട്. അവന് ശരിയായ ചികിത്സകിട്ടാന്‍ ഇടപെടേണ്ട ചുമതല സര്‍ക്കാരുകള്‍ക്കുണ്ട്. അവിടെ ചിലരെ പേടിച്ചു സ്വന്തം ജനതയെ കുരുതിക്ക് കൊടുക്കാന്‍ ഭരണകൂടം കൂട്ടുനില്‍ക്കരുത്. പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നമ്മുടെ ചികിത്സാ സമ്പ്രദായങ്ങളിലെ നന്മകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
സിദ്ധ വൈദ്യം ഋഷിവര്യന്മാര്‍ തുടങ്ങിവച്ച ഒരേ ഒരു വൈദ്യശാഖ
ലോകത്ത് പലതരത്തിലുള്ള ചികിത്സാ രീതികളുണ്ടെങ്കിലും ഋഷിവര്യന്മാര്‍ തുടങ്ങിവച്ച ഒരേ ഒരു വൈദ്യശാഖ സിദ്ധ വൈദ്യം മാത്രമാണ് എന്നാണ് ഡോക്ടറുടെ അഭിപ്രായം. പതിനെട്ടു മഹാ സിദ്ധന്മാര്‍ തുടങ്ങിയ ഈ മഹാ ആരോഗ്യ സംരക്ഷണ സമ്പ്രദായം നൂറുശതമാനം സത്യമാണ്. അവര്‍ അടയാളപ്പെടുത്തിയതില്‍നിന്നും ഒരു വാക്ക്‌പോലും അടര്‍ത്തി മാറ്റാനോ കൂട്ടിച്ചേര്‍ക്കാനോ സാധിക്കില്ല. അത്രമാത്രം പരിപൂര്‍ണ്ണമാണ് ഈ ആരോഗ്യശാഖ. എങ്ങനെ പതിനായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതൊക്കെ കണ്ടുപിടിച്ചു എന്നത് ഈശ്വരന് മാത്രമേ അറിയൂ എന്നാണ് ഈ മഹാനായ ഡോക്ടറുടെ അഭിപ്രായം. എന്തുകൊണ്ട് ഇത്രയും മഹത്തായ ഒരു ചികിത്സാ രീതിയെ സര്‍ക്കാര്‍ ഞഇഇ പോലുള്ള സ്ഥാപനങ്ങള്‍ വഴിപോലും പ്രോത്സാഹിപ്പിക്കുന്നില്ലായെന്നത് വളരെ സങ്കടകരമാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ഇവിടെ ചിലരുടെ അഹന്താനിഷ്ഠമായ പ്രവര്‍ത്തികളാണ് ഒരുരോഗി അര്‍ഹിക്കുന്ന ചികിത്സ അയാള്‍ക്ക് ലഭിക്കാതെ മരണപ്പെടാന്‍ കാരണമാകുന്നത്. ഞഇഇ പോലുള്ള കാന്‍സര്‍ റിസര്‍ച്ച് സ്ഥാപനങ്ങള്‍ അവരുടെ ലക്ഷ്യം രോഗികളുടെ നന്മയാണെങ്കില്‍ സിദ്ധയും ആയുര്‍വേദവും അടങ്ങുന്ന മറ്റു ചികിത്സാസമ്പ്രദാങ്ങളെ കൂടെ രോഗികളില്‍ പരീക്ഷിക്കാന്‍ തയ്യാറാകണം.
ഇവിടെ ആയുഷ് എന്നൊരു ഡിപ്പാര്‍ട്ട്‌മെന്റ് ഉള്ളത് എന്ത് പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ സ്വയമേ ചെയ്തില്ലെങ്കില്‍ അവരെക്കൊണ്ടു ചെയ്യിക്കാന്‍ ഭരണകൂടത്തിന് ആര്‍ജവമുണ്ടാകണം. ഒരു വിഭാഗം മാത്രം പറയുന്നത് കേട്ടു പേടിച്ചു ഒതുങ്ങി ഇരിക്കലല്ല ഒരു ഭരണാധികാരിയുടെ കടമ. ചൈനയും ജപ്പാനും പോലുള്ള പല വികസിത രാജ്യങ്ങളും അവരുടെ പാരമ്പര്യവൈദ്യത്തെ ആധുനിക വൈദ്യശാസ്ത്രവുമായി ചേര്‍ത്തുനിര്‍ത്തി ജനങ്ങളുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അയ്യായിരവും പതിനായിരവും വര്‍ഷം പഴക്കമുള്ള നമ്മുടെ പാരമ്പര്യത്തെ തഴയുന്നത്തിന് കാലം കണക്കുചോദിക്കുമെന്നും ഈ ഭിഷഗ്വരന്‍ പ്രവചിക്കുന്നു.
കൂണുകള്‍ പോലെ മുളച്ചു പൊങ്ങുന്ന മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ആരോഗ്യ രംഗത്തെ മുന്നേറ്റമല്ല സൂചിപ്പിക്കുന്നതെന്ന് ഇടക്കെവിടെയോ ഒരു മെഡിക്കല്‍ ലേഖനത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു. രോഗബാധിതരുടെ കുറവാണ് ഏതൊരു വൈദ്യശാസ്ത്രത്തിന്റെയും വിജയം സൂചിപ്പിക്കുന്നത്. രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവത്തനങ്ങള്‍ക്കായി ണഒഛ അടക്കമുള്ള വൈദ്യശാസ്ത്ര ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും കടലാസുകളില്‍ മാത്രമായി ഒതുങ്ങുന്നതാണ് നാം കാണുന്നത്.
എല്ലാ മെഡിക്കല്‍ സിസ്റ്റത്തിനും അവരുടേതായ നന്മകളുണ്ട്. എല്ലാവരെയും ചേര്‍ത്ത് ഒരുമിച്ചു കൊണ്ടുപോവുക എന്നത് നന്മയുള്ള മനുഷ്യര്‍ക്കുമാത്രം കഴിയുന്ന കാര്യമാണ്. പരസ്പരമുള്ള തന്‍പ്രമാണിത്തം മനസ്സില്‍നിന്നും മാറ്റിവച്ച് ജനങ്ങളുടെ നന്മക്കായി ഒരുമിച്ചു നില്‍ക്കാം. ഒരുമിച്ചു ചേര്‍ത്ത് പിടിക്കുന്നതാണ് ശക്തി. അല്ലാതെ തള്ളിക്കളയുന്നതിലല്ല. ഉദ്ദേശം മനുഷ്യകുലത്തിന്റെ നന്മ ആണെങ്കില്‍ മാത്രം ഒരുമിച്ചു മുന്നേറാം. അല്ലെങ്കില്‍ വെട്ടിപ്പിടിച്ചും, തള്ളിപ്പറഞ്ഞും, കുതികാല്‍ വെട്ടിയും, പരസ്പരം പാരവച്ചും നമുക്കിവിടെ പണ്ടത്തെപോലെ കഴിയാം. എന്തൊക്കെ വെട്ടിപിടിച്ചുവച്ചാലും ഇനിയുംവരും ഇതുപോലുള്ള കുഞ്ഞന്‍ വൈറസുകളെ പോലുള്ള പുതിയ അവതാരങ്ങള്‍. അപ്പോഴൊന്നും കണ്ണും, വായും, മൂക്കും, കൂട്ടത്തില്‍ പണ്ടേ മൂടിവച്ചിരിക്കുന്ന മനസും കൊണ്ട് ഒളിക്കാന്‍ കെട്ടിപ്പൊക്കിയ മണിമാളികകള്‍ തികയാതെവരും. ഇവിടെയാണ് ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഡോ.സി.പി. മാത്യുവിനെ പോലുള്ള നന്മയുള്ള ചികിത്സകര്‍ നാടിനു മുതല്‍കൂട്ടാകുന്നത്. ഇദ്ദേഹത്തെ പോലുള്ള നൂറുകണക്കിന് ചികിത്സകരുടെ നന്മയാണ് ഇന്നും നാടിന്റെ പ്രതീക്ഷ…
കടപ്പാട്: ഭാസ്‌കരന്‍ നായര്‍ അജയന്‍