English हिंदी

Blog

ramesh chennithala

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് കേരളത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ആരെ വേണമെങ്കിലും ചോദ്യംചെയ്യട്ടേയെന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. സെക്രട്ടേറിയറ്റിലേക്ക് അന്വേഷണം നീളുന്നത് അസാധാരണ സംഭവമാണ്. എല്‍ഡിഎഫിലെ ഘടകക്ഷികള്‍ നിലപാട് വ്യക്തമാക്കണം. എന്‍ഐഎയുടെ അടുത്ത നീക്കം മുഖ്യമന്ത്രിയുടെ ഓഫീസാണ് പിണറായി മാന്യമായി രാജിവെച്ച് പോകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Also read:  യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡനം ; യുവാവ് ഒളിവില്‍, പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ആഭ്യന്തര വകുപ്പ് തുടക്കം മുതല്‍ പ്രതികളെ സഹായിച്ചു.കണ്‍സള്‍ട്ടന്‍സി നിയമനങ്ങളില്‍ സിബിഐ അന്വേഷണം വേണം. ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചെന്നിത്തല പറഞ്ഞു.