വാഷിംഗ്ടണ്‍: തപാല്‍ വോട്ടില്‍ കള്ളവോട്ട് നടന്നെന്ന് ചൂണ്ടിക്കാട്ടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപ് സുപ്രീംകോടതിയെ സമീപിക്കും. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ട്രംപ് പറഞ്ഞു. ട്രംപ് സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കില്‍ അന്തിമ തെരഞ്ഞെടുപ്പ് ഫലം വൈകാനാണ് സാധ്യത.
അതേസമയം, നിലവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയത്തിനരികെയാണ്. 538 അംഗ ഇലക്ടറല്‍ കോളജില്‍ ബൈഡന്‍ 264 എണ്ണം ഉറപ്പാക്കി കഴിഞ്ഞു. നിലവിലെ ലീഡ് തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 നേടുമെന്ന നിലയിലാണ് ബൈഡന്റെ മുന്നേറ്റം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് 214 ഇലക്ടറല്‍ കോളേജ് അംഗങ്ങളേ ഉറപ്പായിട്ടുള്ളൂ.
Also read: അവതാരകയുടെ ചോദ്യങ്ങള്‍ പക്ഷപാതം; ചാനല്‍ പുറത്തുവിടും മുന്‍പ് അഭിമുഖം പുറത്തുവിട്ട് ട്രംപ്















