ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന ഡി.ജി.പിയും റോഡ് സുരക്ഷാകമ്മീഷണറുമായ എൻ. ശങ്കർ റെഡ്‌ഡിക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അധ്യക്ഷത വഹിച്ചു.
വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനത്തിനു പുറത്തു നിന്നും മുതിർന്ന ഉദ്യോഗസ്ഥർ ഓൺലൈനിൽ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന പോലീസ് മേധാവി പോലീസിന്റെ ഉപഹാരം ശങ്കർ റെഡ്ഡിക്ക് സമ്മാനിച്ചു. തുടർന്ന് ശങ്കർ റെഡ്ഡി മറുപടിപ്രസംഗം നടത്തി.

















